ന്യൂദല്‍ഹി : ഇനി മുതല്‍ വിവിധ സംസ്ഥാനങ്ങളുടെ സ്ഥാപക ദിനം എല്ലാ സംസ്ഥാനങ്ങളും ആഘോഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന തത്വം പ്രോത്സാഹിപ്പിക്കുന്നതിനായാണിത്.
സ്വന്തം സംസ്ഥാന രൂപീകരണ ദിനം മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളുടെ രൂപീകരണ ദിനങ്ങളും ആഘോഷിക്കുന്നത് ഐക്യത്തിലൂടെയുളള ഇഴയടുപ്പം വര്‍ദ്ധിപ്പിക്കുമെന്നാണ് കരുതുന്നത്. അതിനാല്‍, ഇനി മുതല്‍ രാജ്യത്തുടനീളമുള്ള രാജ്ഭവനുകള്‍ എല്ലാ സംസ്ഥാനങ്ങളുടെയും സംസ്ഥാന രൂപീകരണ ദിനങ്ങള്‍ അനുസ്മരിക്കും.
ഗുജറാത്തും മഹാരാഷ്ട്രയും മേയ് ഒന്നിന് സംസ്ഥാന രൂപീകരണ ദിനം ആഘോഷിക്കുകയാണ്. ഗുജറാത്തിന്റെയും മഹാരാഷ്ട്രയുടെയും സംസ്ഥാന രൂപീകരണ ദിനം ്രാജ്ഭവനുകളില് ആഘോഷിക്കാന്‍ ഇരുപത് സംസ്ഥാനങ്ങളും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളും സമ്മതിച്ചിട്ടുണ്ട്. ഗുജറാത്തിലും മഹാരാഷ്ട്രയിലും താമസിക്കുന്നവരെയും മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം സ്ഥാപകദിനം ആഘോഷിക്കാന്‍ രാജ്ഭവനുകളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും സാംസ്കാരിക പരിപാടികളും പ്രസംഗങ്ങളും ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: