അമ്പിളി
സംവിധായകന്
വര്‍ഷം 1994. ‘സമുദായം’ എന്ന എന്റെ ചിത്രത്തിന്റെ ഷൂട്ടിങ് ഗുരുവായൂര്‍ വെച്ച് നടക്കുന്നു. ചിത്രത്തില്‍ ഇന്നസെന്റ് ആയിരുന്നു മധുസാര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാര്യസ്ഥ വേഷം ചെയ്യേണ്ടിയിരുന്നത്. ചിത്രത്തില്‍ മറ്റു വേഷങ്ങളില്‍ അബൂബക്കറും മാമുക്കോയയുമൊക്കെ ഉണ്ട്. മറ്റേതോ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഇന്നസെന്റ് ഊട്ടിയില്‍ ആയിരുന്നു.
അദ്ദേഹത്തിനായി ഞങ്ങള്‍ കുറച്ചു ദിവസങ്ങള്‍ കാത്തു. അന്ന് മണി (കലാഭവന്‍ മണി) ഈ ചിത്രത്തില്‍ പ്രൊഡക്ഷന്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. മണിക്ക് ഒരു വേഷം നല്കാന് എന്നോട് മാമുക്കോയയും കെപിഎസി ലളിത ചേച്ചിയും മുന്‍പേ പറഞ്ഞിട്ടുണ്ടായിരുന്നു.
ഇന്നസെന്റ് വരാതിരിക്കുകയാണെങ്കില്‍ ആ വേഷം അബൂബക്കറിനും മുസ്ലിയാരുടെ വേഷം മാമുക്കോയക്കും നല്‍കാം. സഹായിയായി മണിയെയും അഭിനയിപ്പിക്കാമെന്നു ഞാന്‍ അവര്‍ക്കു വാക്ക് കൊടുത്തു. മണിക്കും വളരെ സന്തോഷമായി. പറഞ്ഞതുപോലെ ഇന്നസെന്റിന് ആ ലൊക്കേഷനില്‍ നിന്നും ഒഴിഞ്ഞു വരാന്‍ സാധിച്ചില്ല. അങ്ങനെ ആ കാര്യസ്ഥ വേഷം അബൂബക്കര്‍ ചെയ്തു.
അബൂബക്കര്‍ക്ക് വെച്ചിരുന്ന മുസലിയാരുടെ വേഷം മാമുക്കോയയും ചെയ്തു. അദ്ദേഹത്തിന്റെ സഹായിയുടെ വേഷം അങ്ങനെ മണിയുടെ കൈകളിലെത്തി. ഇത് ആയിരുന്നു കലാഭവന്‍ മണിയുടെ സിനിമ അരങ്ങേറ്റം. ഇന്നിപ്പോള്‍ ഇവരാരും തന്നെ നമ്മളോടൊപ്പം ഇല്ലാ. ഇന്നസെന്റിന് തൊട്ട് പിന്നാലെ മാമുക്കയും യാത്രയായി. പ്രിയ സുഹൃത്തിനു ഹൃദയത്തില്‍ നിന്നും പ്രണാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: