Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പരിപൂര്‍ണ പൂരപ്രമാണി

ഇന്നു തൃശ്ശൂര്‍ പൂരം. 24 വര്‍ഷം ഇലഞ്ഞിത്തറ മേളം നയിച്ച പെരുവനം കുട്ടന്‍ മാരാര്‍ക്കു പകരമെത്തുന്ന കലാകാരന്‍, നിലവില്‍ തിരുവമ്പാടിയുടെ മേള പ്രമാണിയാകുന്നു. ഒരു ചെണ്ടവിദ്വാന് ലഭിക്കാവുന്നതില്‍ ഏറ്റവും ഉന്നത സ്ഥാനമാണ് ഇലഞ്ഞിത്തറയിലെ സാരഥ്യം. കിഴക്കൂട്ട് അനിയന്‍ മാരാരുടെ വാക്കുകളിലൂടെ...

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 30, 2023, 05:00 am IST
in Varadyam

വിജയ് സി.എച്ച്

ഭൂമിയില്‍ നടക്കുന്ന ഏറ്റവും വര്‍ണ്ണശബളമായ ഉത്സവമെന്ന് ഐക്യരാഷ്‌ട്രസഭയുടെ കീഴിലുള്ള യുനെസ്‌കോ വിശേഷിപ്പിച്ച തൃശ്ശൂര്‍ പൂരം ഇന്ന് അരങ്ങേറുന്നു!  

പൂരങ്ങളുടെ പൂരമെന്ന് അറിയപ്പെടുന്ന ഈ മഹാമഹത്തിലെ അത്യാകര്‍ഷകമായ ഇനങ്ങളിലൊന്നായ ഇലഞ്ഞിത്തറ മേളത്തിന് പ്രാമാണിത്വം വഹിക്കാന്‍ ഇക്കുറി കിഴക്കൂട്ട് അനിയന്‍ മാരാര്‍ എത്തുന്നുവെന്നത് പൂരപ്രേമികള്‍ക്കിടയില്‍ വലിയ ആവേശമാണ് ഉളവാക്കിയിരിക്കുന്നത്.  

ഈ പൂരത്തിന് ഇരട്ടി മധുരം

വളരെ സന്തോഷത്തിലാണ്, ആവേശത്തിലാണ്! രണ്ടു നൂറ്റാണ്ടിലേറെ കാലം പഴക്കമുള്ള തൃശ്ശൂര്‍ പൂരത്തിന് എഴുന്നള്ളത്തുകളും കുടമാറ്റവും വെടിക്കെട്ടുമെല്ലാമുണ്ട്. എല്ലാം വിസ്മയങ്ങളാണ്. തൃശ്ശൂര്‍ പൂരത്തിന്റെ പങ്കാളികളായ പാറമേക്കാവും തിരുവമ്പാടിയും താന്താങ്ങളുടെ കരുത്തുകള്‍ ജനസമക്ഷം മാറ്റുരയ്‌ക്കുന്നു. ഘടക പൂരങ്ങളായ കണിമംഗലം, കിഴക്കുമ്പാട്ടുകര, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നൈതലക്കാവ്, പിന്നെ പേരുകേട്ട മഠത്തില്‍ വരവ് മുതലായവ എഴുന്നള്ളത്തുകളാല്‍ പൂരപ്രേമികളെ മനം കുളിര്‍പ്പിക്കുന്നു. എന്നാല്‍, ഏകദേശം മുന്നൂറു പേര്‍ അണിനിരക്കുന്ന ഇലഞ്ഞിത്തറമേളം തികച്ചും വിഭിന്നമായൊരു അനുഭവമല്ലേ? ആരെയും പ്രകമ്പനം കൊള്ളിപ്പിക്കുന്നൊരു പ്രകടനം!  

എന്റെ 17-ാം വയസ്സിലാണ് ഇലഞ്ഞിത്തറമേളത്തില്‍ ആദ്യം ചെണ്ട കൊട്ടിയത്. ഉരുട്ടുചെണ്ട നിരയിലായിരുന്നു ഇടം ലഭിച്ചത്. മേളപ്രമാണി പരിയാരത്ത് കുഞ്ചു മാരാര്‍. അദ്ദേഹത്തിന്റെ ഏറ്റവും അകലെ സ്ഥാനം ലഭിച്ചൊരു കൊച്ചു ചെണ്ടക്കാരനായിരുന്നു അന്ന് ഞാന്‍. അങ്ങനെ 36 വര്‍ഷം തുടര്‍ച്ചയായി ഇലഞ്ഞിത്തറയില്‍ കൊട്ടിയപ്പോള്‍, സ്ഥാനകയറ്റം ലഭിച്ചുലഭിച്ച്, അന്നത്തെ മേളപ്രമാണിയുടെ തൊട്ടടുത്തുവരെയെത്തി. രാമന്‍കണ്ടത്ത് കൃഷ്ണന്‍കുട്ടിമാരാര്‍ ആയിരുന്നു പ്രമാണി. പ്രായാധിക്യം മൂലം അദ്ദേഹം സ്ഥാനം ഒഴിഞ്ഞു. എന്നാല്‍, തുടര്‍വര്‍ഷത്തില്‍ പ്രമാണിയായി ഞാന്‍ നിയമിതനായില്ല. വളരെ അപ്രതീക്ഷിതമായൊരു ആഘാതമായിരുന്നു അത്. സങ്കടപ്പെട്ട ഞാന്‍ അതിനു ശേഷം ഇലഞ്ഞിത്തറമേളത്തില്‍ പങ്കെടുത്തതേയില്ല.  

ഈ ഏപ്രില്‍, 30-ന് ഇലഞ്ഞിച്ചുവട്ടില്‍ തിരിച്ചെത്തുന്നത് മേളപ്രമാണിയാകാനാണ്. വൈകിയാലും അര്‍ഹത അംഗീകരിക്കപ്പെട്ടതില്‍ വളരെ സന്തോഷമുണ്ട്. താമസിച്ചെത്തിയ പദവിയായതിനാല്‍ സന്തോഷം കൂടുതലുമാണ്. എന്നാല്‍, അര്‍ഹതയുണ്ടായിട്ടും അന്ന് പുറത്തുപോകേണ്ടിവന്നതിന് ആരോടും പരിഭവമില്ല, പരാതിയുമില്ല. സ്വാഭാവികമായും ഇക്കൊല്ലത്തെ പൂരത്തിന് ഇരട്ടി മധുരമാണ്. വാസ്തവത്തില്‍ ഇതെനിക്ക് 24 വര്‍ഷത്തിനു ശേഷമെത്തുന്ന തൃശ്ശൂര്‍ പൂരം!  

സമൂഹമേളത്തില്‍ ഒന്നാമത്  

രണ്ടര മണിക്കൂര്‍ നേരം നീണ്ടുനില്‍ക്കുന്ന പാണ്ടിമേളമാണ് തൃശ്ശൂര്‍ പൂരത്തില്‍  അവതരിപ്പിക്കപ്പെടുന്നത്. പൂരത്തിന്റെയന്ന് ഒരു ശ്രോതാവിന്റെ ആദ്യ പരിഗണന ഇലഞ്ഞിച്ചുവട്ടിലെ സമൂഹമേളം തന്നെയാണ്. ഇത് പൂരനഗരിയെ ത്രസിപ്പിക്കുന്ന രൗദ്രതാളം. ചെണ്ടയില്‍ വീഴുന്ന ഓരോ കോലും തീര്‍ക്കുന്ന നാദബ്രഹ്മം വിലയിരുത്താന്‍ അവിടെ മേളപ്രേമികളുണ്ട്. ചെണ്ടമേളത്തിന്റെ ശ്രോതാക്കള്‍ അതിന്റെ വളരെ ആത്മാര്‍ത്ഥമായ ആരാധകരാണെന്നതാണ് അതിനു കാരണം. താളവട്ടങ്ങളുടെ സൂക്ഷ്മമായ ദ്രുത-ലാസ്യ ഭാവങ്ങള്‍ വരെ അവര്‍ ആസ്വദിക്കുന്നുമുണ്ട്.  

ഇലഞ്ഞിത്തറമേളത്തില്‍ മുന്നോറോളം വാദ്യകലാകാരന്മാര്‍ പങ്കെടുക്കുന്നു. മേളപ്രമാണിയുടെ ഇടത്തും വലത്തും മുന്നിലുമായി അവര്‍ വിന്യസിക്കപ്പെടുന്നു. കൊട്ടിക്കൊണ്ടിരിക്കുന്ന മേളത്തിനിടയില്‍ ദൃഷ്ടി കൊണ്ടാണ് കാലങ്ങള്‍ മാറുന്നതും മറ്റുമായ നിര്‍ണ്ണായക വിവരങ്ങള്‍ മേളപ്രമാണി സഹകാരികളെ അറിയിക്കുന്നത്. ക്ഷേത്ര മതില്‍കെട്ടിനകത്തുള്ള ഇലഞ്ഞി മരത്തിനടിയില്‍ നടക്കുന്നതിനാലാണ് ഇലഞ്ഞിത്തറമേളമെന്ന പേര്‍ ലഭിച്ചത്. നിരവധി മേളങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വന്‍ ഇലഞ്ഞിമരം കടപുഴകി വീണതിനു ശേഷം യഥാസ്ഥാനം നട്ടുവളര്‍ത്തിയതാണ് ഇപ്പോഴുള്ള വൃക്ഷം. ലോകത്തെ ഏറ്റവും ആകര്‍ഷകമായ സമൂഹമേളമാണ് ഇലഞ്ഞിച്ചുവട്ടില്‍ അരങ്ങേറുന്നത്.  

പാറമേക്കാവിന്റെ മേളപ്രമാണി

തൃശ്ശൂര്‍ പൂരത്തിന്റെ രണ്ടു പങ്കാളികളാണ് അടുത്തു തന്നെയുള്ള ക്ഷേത്രങ്ങളായ പാറമേക്കാവും തിരുവമ്പാടിയും. ഇലഞ്ഞിത്തറ മേളം അരങ്ങേറുന്നത് വടക്കുംനാഥന്‍ ക്ഷേത്ര മതില്‍ക്കെട്ടിനകത്താണ്. ഇലഞ്ഞിത്തറയിലെ പ്രാമാണിത്വം കഴിഞ്ഞാല്‍, ഏറ്റവുമധികം ജനശ്രദ്ധ ആകര്‍ഷിക്കുന്ന പദവികളാണ് പാറമേക്കാവ്, തിരുവമ്പാടി മേളസംഘങ്ങളുടെ നേതൃത്വങ്ങള്‍.  

2006-ല്‍ പാറമേക്കാവിന്റെ മേളപ്രമാണിയാകാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. 2011-മുതല്‍ തുടര്‍ച്ചയായി തിരുവമ്പാടിയുടെ മേളപ്രമാണിയാണ്. ഇലഞ്ഞിത്തറമേളത്തിന് സാരഥ്യം വഹിക്കുന്നതോടെ തൃശ്ശൂര്‍ പൂരത്തിനോടു ബന്ധപ്പെട്ട മൂന്നു മേളസംഘങ്ങളുടെയും പ്രാമാണിത്വങ്ങള്‍ വഹിച്ച ഒരാള്‍ ആദ്യമായി ഉണ്ടാവുകയാണ്! എല്ലാ മേളപ്രേമികള്‍ക്കും ചെണ്ടകലാകാരന്മാര്‍ക്കും മൂന്നു ദേവസ്വം അധികൃതര്‍ക്കും അവാച്യമായ സന്തോഷവും കൃതജ്ഞതയും അറിയിക്കുന്നു.  

രൗദ്രം, ഗാംഭീര്യം, പാണ്ടി  

പാണ്ടിമേളത്തിന്റെ അടിസ്ഥാന താളം അടന്തയാണ്. തുടക്കം മുതലേ അടന്തയിലാണ് പാണ്ടി. ഇതില്‍ കാലങ്ങളുടെ ഏറ്റക്കുറച്ചിലുകളില്ല. തുടര്‍ച്ചയായ ആരോഹണം മാത്രമാണ്. അങ്ങോട്ടു കൊട്ടികയറുകയാണ്. വച്ചടിവച്ചടി കയറ്റം! രൗദ്രമാണ് ഇതിന്റെ ആവിഷ്‌കാരം. ഭാവം രൗദ്രമായതിനാല്‍, പാണ്ടിമേളത്തിന്റെ പ്രത്യേകത ശബ്ദഗാംഭീര്യമാണ്. വിദൂരതയില്‍ നിന്നുപോലും, കൊട്ടിനെക്കുറിച്ചു അറിയാവുന്നവരാണെങ്കില്‍ പറയും, പാണ്ടിയാണ് ആ മുഴങ്ങുന്നതെന്ന്. അത്രയും പ്രത്യേകതയും വശീകരണ ശക്തിയുമാണ് പാണ്ടിയ്‌ക്ക്! ഇലഞ്ഞിത്തറയാണ് പാണ്ടിക്കു കിട്ടുന്ന ഏറ്റവും ബൃഹത്തായ സദസ്സ്. കൊട്ടും പോലെ കൊട്ടിയാല്‍, ചെണ്ടയില്‍ പാണ്ടി കനത്ത നാദം പടുത്തുയര്‍ത്തും. ഇതിനു താരതമ്യങ്ങളില്ല. ഇത് അത്യാകര്‍ഷണമാണ് ശ്രോതാക്കളില്‍ സൃഷ്ടിക്കുന്നതും. കണ്ടും കേട്ടും അവര്‍ ആവേശഭരിതരാകും, രോമാഞ്ചമണിയും! ഇലഞ്ഞിത്തറ മേളം ഒരിക്കല്‍ കേട്ടവര്‍ വീണ്ടും വീണ്ടും ഇലഞ്ഞിച്ചുവട്ടിലെത്തുന്നതും അതുകൊണ്ടാണ്.  

ചെണ്ട, ഇലത്താളം, കൊമ്പ്, കുഴല്‍ മുതലായവയാണ് പ്രധാന സംഗീത ഉപകരണങ്ങള്‍. ഏറ്റവും കുറഞ്ഞത് 100 ചെണ്ടകളും 100 ഇലത്താളങ്ങളും 25 കൊമ്പുകളും 25 കുറുങ്കുഴലുകളുമുണ്ടാകണം ഇലഞ്ഞിത്തറ മേളത്തിന്. സമൂഹമേളങ്ങളില്‍ പരമോന്നതമായതെന്നാണ് സംഗീതജ്ഞര്‍ ഇലഞ്ഞിത്തറമേളത്തെ വിലയിരുത്തുന്നത്.  

പതിനെട്ടു വാദ്യങ്ങളും  ചെണ്ടക്കു താഴെ  

പൂരപ്രേമികളെ പ്രകമ്പനം കൊള്ളിക്കുന്നതാണ് കൊട്ടിന്റെ കഥ. ചെണ്ടപ്പുറത്ത് കോലു വീഴുന്നിടത്ത് ഓടിച്ചെല്ലാത്ത മലയാളിയുണ്ടോ? ഇല്ല, അത്ര കണ്ട് ത്രസിപ്പിക്കുന്നതല്ലേ പണ്ടു മുതലേ ഈ തകൃത കൃതകൃതാ… ചെണ്ട കൊട്ടി അറിയിക്കുക എന്നായിരുന്നല്ലൊ നമ്മുടെ രീതി. വിളംബരം വരെ ചെയ്തിരുന്നത് ചെണ്ട കൊട്ടിയല്ലേ! അതിനാല്‍, ചെണ്ടയുടെ ശബ്ദം എവിടെ കേട്ടാലും അവിടെ ഓടിയെത്തുന്നതും, ചുറ്റും കൂടിനിന്ന് സ്വയം മറന്നു താളംപിടിക്കുന്നതുമെല്ലാം മലയാളികളുടെ പൈതൃകം. അതുകൊണ്ടു തന്നെയാണ് ഈ ചൊല്ല് പതിനെട്ടു വാദ്യങ്ങളും ചെണ്ടക്കു താഴെ! സര്‍വോപരി, ചെണ്ട പച്ച മലയാളിയാണ്. വാദ്യോപകരണങ്ങളില്‍ ഏറ്റവും ജനകീയന്‍! ഇത്രയും ദൂരെ കേള്‍ക്കുന്ന മറ്റൊരു സംഗീത സാമഗ്രിയുമില്ല ഈ ലോകത്തു തന്നെ. കൊല്ലവര്‍ഷം 971 മേടമാസത്തിലെ പൂരം നാളില്‍ (1796, മേയ്) ശക്തന്‍ തമ്പുരാന്‍ തൃശ്ശൂര്‍ പൂരം ആരംഭിച്ചതിനു മുന്നെ തുടങ്ങുന്നു ചെണ്ട മാഹാത്മ്യം!  

പാണ്ടിയല്ല പഞ്ചാരി  

ഇലഞ്ഞിച്ചുവട്ടിലേത് പാണ്ടിമേളം. ഒരുമിച്ചു നില്‍ക്കുന്ന പഞ്ചാരിമേളവുമായി ഇതിനെ താരതമ്യപ്പെടുത്തേണ്ടത്, പാണ്ടിയുടെ അടിസ്ഥാന താളം അടന്തയാണെന്നും, പഞ്ചാരിയ്‌ക്ക് ചെമ്പടയാണെന്നും എടുത്തു പറഞ്ഞുകൊണ്ടായിരിക്കണം. തങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത് പാണ്ടിയാണോ പഞ്ചാരിയാണോയെന്ന് ശ്രോതാക്കള്‍ക്ക് തിരിച്ചറിയണമെങ്കില്‍ കൊട്ടിന്റെ ശാസ്ത്രീയ വശങ്ങള്‍ അറിഞ്ഞേ മതിയാകൂ. പെട്ടെന്നു വഴങ്ങാത്ത ചിട്ടകളും താളവിന്യാസങ്ങളും ഉള്ളതുകൊണ്ടാണിത്. ധാരാളം കേട്ടു ശീലമുള്ള ചിലര്‍ക്ക് കൊട്ട് അവസാന ഘട്ടമെത്തുമ്പോള്‍ മേളമേതെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞെന്നുമിരിക്കും. താളങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നതിനു അവലംബമായി ഗണിക്കുന്ന അടിസ്ഥാന താളമായ ചെമ്പടയെ മുഴുവനായോ ഭാഗികമായോ അഞ്ചുകാലത്തില്‍ കൊട്ടുകയാണ് പഞ്ചാരിയില്‍ ചെയ്യുന്നത്. മേളത്തിന്റെ കാല മാറ്റം നടക്കുന്നത് 96, 48, 24, 12, 6 എന്ന ക്രമത്തിലാണ്. ഓരോ കാലത്തിനും ഘട്ടങ്ങളുണ്ട്, കലാശമുണ്ട്, കൊട്ടുന്ന സമയത്തിനു അനുപാതവുമുണ്ട്. അങ്ങനെ, അഞ്ചു കാലങ്ങള്‍ ക്രമമായി കൊട്ടുന്നതുകൊണ്ടാണ് ‘പഞ്ചാരി’ എന്ന പേരു വന്നത്.  

മാതൃകാ സ്ഥാനത്ത് പഞ്ചാരി  

പഞ്ചാരിയുടെ പ്രത്യേകത മാധുര്യമാണ്. അതിനു കാരണം, ഈ മേളത്തിന്റെ താളഘടന കര്‍ണ്ണാടക സംഗീതത്തിലെ ‘രൂപകം’ പോലെയുള്ള ഒന്നായതുകൊണ്ടാണ്. അതിനാല്‍ പഞ്ചാരിയുടെ അടിത്തറ വിപുലമാണ്. പഞ്ചാരിക്ക് ഒരു ക്ലാസ്സിക്കല്‍ ടച്ചുണ്ടെന്ന് സംഗീതം അറിയാവുന്നവര്‍ പറയുന്നത് ഇക്കാരണത്താലാണ്. പഞ്ചാരി നന്നായി അറിയുന്ന ഒരു കലാകാരന്, പാണ്ടി ഒഴിച്ചുള്ള മേളങ്ങളെല്ലാം നിഷ്പ്രയാസം അഭ്യസിക്കാന്‍ കഴിയും. അതിനാല്‍, ചെണ്ടമേളങ്ങളില്‍ മാതൃകാ സ്ഥാനത്തായി പഞ്ചാരിയെ കാണുന്നു.  

പാണ്ടിയും പഞ്ചാരിയും കാഴ്‌ച്ചയില്‍ തിരിച്ചറിയാന്‍ ഒരു വഴിയേയുള്ളൂ. രണ്ടു കൈകളിലും കോല്‍ ഉണ്ടെങ്കില്‍, അതു പാണ്ടി ആയിരിയ്‌ക്കും. രൗദ്രമാണെന്നു പറഞ്ഞില്ലേ, ചെണ്ടയുടെ ഇടന്തലയിലും വലന്തലയിലും കോലുകള്‍ ഉപയോഗിച്ചു അങ്ങോട്ടു കൊട്ടികയറണം. വലതു കയ്യില്‍ കോലും, ഇടതു കയ്യുമാണ് ചെണ്ടയില്‍ പ്രയോഗിക്കുന്നതെങ്കില്‍ അതു പഞ്ചാരി ആയിരിക്കും. അപവാദമുണ്ടെങ്കിലും, പൊതുവെ ഇങ്ങനെ കരുതാം. തായമ്പക കൊട്ടാന്‍ ഒരു കൈയിലേ കോല്‍ ഉപയോഗിക്കാറുള്ളൂ. തായമ്പക മിഴാവിലും കൊട്ടാറുണ്ട്. അപൂര്‍വമാണെങ്കിലും, വടക്കന്‍ കേരളത്തില്‍ രണ്ടു കോലുകള്‍ ഉപയോഗിച്ചു പഞ്ചാരി കൊട്ടുന്ന രീതിയുമുണ്ട്. കഥകളിക്ക്  ചെണ്ട കൊട്ടുമ്പോള്‍, മിക്കവാറും ഇരു കൈയിലും കോല്‍ ഉണ്ടാകും. എന്നാല്‍, വലിപ്പം കൂടിയതാണ് കഥകളിച്ചെണ്ട. പക്ഷേ, തായമ്പകയും പഞ്ചവാദ്യവും കഥകളിയുമൊന്നും പാണ്ടിയും പഞ്ചാരിയുമായി തെറ്റിദ്ധരിക്കപ്പെടില്ലല്ലോ!  

തൃശ്ശൂര്‍ വാദ്യങ്ങളുടെ പൂരവേദി  

ഇലഞ്ഞിത്തറ മേളത്തോടൊപ്പം പഞ്ചാരിയും പഞ്ചവാദ്യവും തായമ്പകയും മത്സരിച്ചു അരങ്ങേറുന്ന പൂരവേദിയാണ് തൃശ്ശൂര്‍. ഇരുന്നുപാണ്ടി, കൊട്ടി വാചകം പൂക്കല്‍ മുതലായ വിശേഷമേളങ്ങളും ഇവിടെ പതിവാണ്. എല്ലാം ഒരുമിച്ചെത്തുമ്പോഴും ശ്രോതാക്കള്‍ ഇലഞ്ഞിത്തറ മേളത്തോടൊപ്പം നില്‍ക്കുന്നു. വ്യത്യസ്തമായ കലാരൂപങ്ങളാണെങ്കിലും, പഞ്ചവാദ്യമൊഴിച്ച് മറ്റുള്ളവയിലെല്ലാം ചെണ്ടയാണ് പ്രധാന വാദ്യം. പാണ്ടി അല്ലാത്ത മേളങ്ങളെ ചെമ്പടമേളങ്ങള്‍ എന്നാണ് പൊതുവെ വിളിക്കുന്നത്. കാരണം, അവ ചെമ്പട വട്ടങ്ങളുടെ രൂപരേഖയാണ് തുടക്കത്തിലേ വരച്ചുകാട്ടുന്നത്. ഓരോ കാലവും ക്രമമായി കൊട്ടിത്തീര്‍ത്ത് അടുത്ത കാലം തുടങ്ങുന്നു. അതിനാല്‍ അവയിലെല്ലാം ആരോഹണവും അവരോഹണവുമുണ്ട്. പാണ്ടിയൊഴിച്ചുള്ള മേളങ്ങളില്‍, പഞ്ചാരിമേളത്തിന്റെ രാഗമായ ചെമ്പടയുടെ സ്വാധീനമാണുള്ളതെന്ന് മേളപ്രേമികള്‍ തിരിച്ചറിയുകയും ചെയ്യുന്നു. രൂപമേതായാലും സ്വാഭാവികമായും ചെണ്ടമേളത്തിന്റെ ശ്രോതാക്കള്‍ അതിന്റെ കടുത്ത ആരാധകരാണ്. എന്നിരുന്നാലും പൂരത്തിന്റെയന്ന് ഒരു ശ്രോതാവിന്റെ ആദ്യ പരിഗണന ഇലഞ്ഞിച്ചുവട്ടിലെ പാണ്ടി തന്നെയാണ്. പൂരനഗരിയെ ത്രസിപ്പിക്കുന്ന രൗദ്രതാളം എന്ന വര്‍ണ്ണനയ്‌ക്കപ്പുറത്ത്, ഇലഞ്ഞിത്തറ മേളത്തിനൊരു സാര്‍വദേശീയ സ്ഥാനവുമുണ്ട്. ഇത്രയും കലാകാരന്മാര്‍ ഒരുമിച്ചണിനിരക്കുന്ന ഒരു സിംഫണി, അല്ലെങ്കില്‍ ഓര്‍ക്കസ്ട്ര, ലോകത്ത് മറ്റൊരിടത്തുമില്ലെന്ന രാജ്യാന്തര വിശേഷണം ഇലഞ്ഞിത്തറ മേളത്തിനു മാത്രമാണുള്ളത്! യൂറോപ്പിലോ, അമേരിക്കയിലോ നൂറില്‍ കൂടുതല്‍ വാദ്യോപകരണക്കാര്‍ പങ്കെടുക്കുന്നൊരു വാര്‍ഷിക സംഗീത പരിപാടി ഇതുവരെ നടന്നിട്ടില്ല. ഇവിടെ, ഇലഞ്ഞിത്തറയില്‍ മുന്നൂറോളം വാദ്യകലാകാരന്മാര്‍. ശീതീകരിച്ച മുറിയിലല്ല, എരിപൊരി കൊള്ളുന്ന മേട പുഴുക്കത്തിലാണ്. താപം വളരെ കൂടുതലാണ് മേടമാസത്തിലെ പൂരം നക്ഷത്രത്തിന്!  

തമ്പുരാട്ടിയില്‍ നിന്ന്  കനകകങ്കണം  

കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുണ്ടെങ്കിലും തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിക്കുട്ടി തമ്പുരാട്ടി സമ്മാനിച്ച കനകകങ്കണം കലാജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി ഞാന്‍ കരുതുന്നു. ഒല്ലൂക്കരയില്‍ വെച്ചു നടത്തിയ വിപുലമായ പൗരസ്വീകരണത്തിലാണ് തമ്പുരാട്ടി കീര്‍ത്തിമുദ്ര നല്‍കി എന്നെ ആദരിച്ചത്. ഇലഞ്ഞിത്തറയിലെ പ്രാമാണിത്വം ഏറ്റെടുക്കുന്ന ഈ വേളയില്‍ ഞാന്‍ തമ്പുരാട്ടിയെ ബഹുമാനപൂര്‍വം സ്മരിക്കുന്നു.  

കുട്ടിക്കാലം, അരങ്ങേറ്റം,  ചെറു പൂരങ്ങള്‍  

തൃശ്ശൂര്‍ നഗരത്തില്‍ നിന്നും അഞ്ചാറു കിലോമീറ്റര്‍ കിഴക്കുള്ള നെട്ടിശ്ശേരിയിലെ കിഴക്കൂട്ട് മാരാത്താണ് ജനിച്ചു വളര്‍ന്നത്. പരിയാരത്ത് കൃഷ്ണന്‍കുട്ടി മാരാരും കിഴക്കൂട്ട് മാരാത്ത് കാളിക്കുട്ടി മാരസ്യാരും അച്ഛനമ്മമാര്‍. പേരുകേട്ട ചെണ്ട വിദ്വാന്‍ പരിയാരത്ത് കുഞ്ചു മാരാരില്‍ നിന്ന് ചെണ്ടവാദനം അഭ്യസിച്ചു. പതിനൊന്നാം വയസ്സില്‍ നെട്ടിശ്ശേരിയിലെ ശിവശാസ്താ ക്ഷേത്രത്തില്‍ തായമ്പകയില്‍ അരങ്ങേറ്റം കുറിച്ചു. അമ്മാവന്‍ കിഴക്കൂട്ട് ഈശര മാരാരുടെ ശിക്ഷണം വളരെ പ്രയോജനപ്പെട്ടു. താണിക്കുടം ഭഗവതി ക്ഷേത്രത്തിലെ അടിയന്തരം കൊട്ട് കുട്ടിക്കാലം മുതലുണ്ടായിരുന്നു. ഇരുപത്തിയഞ്ചാം വയസ്സില്‍ നെട്ടിശ്ശേരി തറയ്‌ക്കല്‍ പൂരത്തിന് പ്രഥമ പ്രാമാണിത്വം വഹിച്ചു. തുടര്‍ന്ന് ചക്കംകുളം അപ്പു മാരാരോടൊപ്പം പാറമേക്കാവ് മേളസംഘത്തില്‍ ചേര്‍ന്നു. അപ്പു മാരാര്‍ പാറമേക്കാവിലെ പ്രാമാണിത്വം ഒഴിഞ്ഞപ്പോള്‍, ചൂരക്കോട്ടുകാവ്, കണിമംഗലം, പെരുവനം, ആറാട്ടുപുഴ, തൃപ്രയാര്‍, ഒല്ലൂര്‍, ചിനക്കൊളത്തൂര്‍, ഇടക്കുന്നി, ഇരിങ്ങാലക്കുട, തിരുവില്വാമല, ചാത്തക്കുടം, മണപ്പുള്ളിക്കാവ് മുതലായ ചെറു സംഘങ്ങളുടെ അമരക്കാരനായി ഞാന്‍ മേളരംഗത്ത് വ്യാപൃതനായി. എഴുപത്തിയേഴാം വയസ്സില്‍ ചെണ്ട തോളിലിട്ട് ഇലഞ്ഞിച്ചുവട്ടിലേക്ക് കുതിക്കുന്നു.  

താമസം, കുടുംബം  

പുതിയ വീടുവെച്ച് താണിക്കുടത്ത് താമസിക്കുന്നു. പത്‌നി ചന്ദ്രിക മാരസ്യാര്‍, പരിയാരത്ത് കുഞ്ചു മാരാരുടെ പുത്രിയാണ്. മക്കളായ മനോജ് മാരാരും മഹേഷ് മാരാരും ചെണ്ട കലാകാരന്മാരാണ്. ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന അഭിനന്ദ് മാരാരും രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന അനിഷ്‌ക മാരസ്യാരും മനോജിന്റെ മക്കളാണ്. മനോജിന്റെ പത്‌നി, ശ്രീദേവി മാരസ്യാര്‍. ഇളയ മകന്‍ മഹേഷ് അവിവാഹിതനാണ്. കൊച്ചുമകന്‍ അഭിനന്ദ് ഈയിടെ തായമ്പകയില്‍ അരങ്ങേറ്റം കുറിച്ചു.

Tags: ThrissurPanjavadyam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചന്ദ്രമോഹനെ വെട്ടി, തൃശൂരിലെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു; മുരളീധര വിഭാഗം കടുത്ത അതൃപ്തിയിൽ

Kerala

തൃശ്ശൂരിലെത്തിയ ആലങ്കോട് ലീലാകൃഷ്ണന് തണുപ്പന്‍ സ്വീകരണം; മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതില്‍ പാര്‍ട്ടിക്കുള്ളിലും നേതൃനിരയിലും അതൃപ്തി

നാട്ടികയില്‍ പിടികൂടിയ കഞ്ചാവും മാരകായുധങ്ങളും. ഇന്‍സെറ്റില്‍ വിഷ്ണു
Kerala

മീന്‍പിടുത്തത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം; നാട്ടികയിൽ 7 കിലോ കഞ്ചാവും മാരകായുധങ്ങളും പിടികൂടി: ഒരാൾ അറസ്റ്റിൽ

Kerala

വിവാഹ വാഗ്ദാനം നൽകി പീഡനം; തൃശൂരിൽ ജിം ട്രെയിനർ അറസ്റ്റിൽ, അജ്മലിന് ഒരേ സമയം രണ്ട് യുവതികളുമായി ബന്ധം

Kerala

‘അച്ഛനാണ് പ്രേരണ…’ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി തൃശൂർ ജില്ലാ കളക്ടര്‍, അച്ഛന്റെ അനുഗ്രഹങ്ങള്‍ എന്നും എന്നിലുണ്ടാകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.