കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ അവരുടെ തട്ടകത്തില്‍ കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സ് വീണ്ടും ഐപില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. എട്ടു മത്സരം പൂര്‍ത്തിയാക്കിയ ഗുജറാത്ത് ആറിലും ജയിച്ച് 12 പോയിന്റു സ്വന്തമാക്കി. കളിച്ച 9 കളിയില്‍ ആറും തോറ്റ കൊല്‍ക്കത്ത ആറ് പോയിന്റുുമായി ഏഴാമതാണ്
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കെ.കെ.ആര് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിങ്ങില്‍ 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് ലക്ഷ്യം കണ്ടു. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിങ്ങില്‍ 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് ലക്ഷ്യം കണ്ടു.
റഹ്മാനുള്ള ഗുര്‍ബാസിന്റെ അര്‍ധ സെഞ്ച്വറിയുടെ മികവിലായിരുന്നു കല്‍ക്കട്ട മാന്യമായ ടോട്ടല്‍ നേടിയത്. 39 പന്തുകളില്‍ ഏഴ് സിക്സറുകളും അഞ്ച് ഫോറുകളും സഹിതം 81 റണ്‍സാണ് അഫ്ഗാന് താരം അടിച്ചുകൂട്ടിയത്. ആന്ദ്രെ റസല്‍ 19 പന്തുകളില്‍ 34 റണ്‍സ് എടുത്തു. എന്‍. ജഗദീശന് (13), ഷാര്‍ദൂല്‍ ഠാക്കൂര്‍ (0))വെങ്കടേഷ് അയ്യര്‍ ( 11), ക്യാപ്റ്റന്‍ നിതീഷ് റാണ (നാല്) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.അവസാന ഓവറുകളില്‍ റിങ്കു സിങ്ങും (20 പന്തില്‍ 19), ആന്ദ്രെ റസ്സലും (19 പന്തില്‍ 34) പൊരുതിയെങ്കിലും പോരാട്ടം ഏഴു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സിന് അവസാനിച്ചു. ഗുജറാത്തിനായി മുഹമ്മദ് ഷമി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.
കരുതലോടെയായിരുന്നു ഗുജറാത്തിന്റെ തുടക്കം. ഓപണര്‍മാരായ വൃദ്ധിമാന്‍ സാഹയും ഷുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 41 റണ്‍സ് ചേര്‍ത്തു. 1 10 റണ്‍സ് മാത്രമെടുത്ത സാഹയെ അഞ്ചാം ഓവറില്‍ റസല്‍ മടക്കിയെങ്കിലും നായകന് ഹര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് ഗില്‍ സ്കോര്‍ ഉയര്‍ത്തുകയായിരുന്നു. 11ാം ഓവറില്‍ പാണ്ഡ്യ മടങ്ങുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 91 റണ്‍സ് പിറന്നിരുന്നു. 26 റണ്‍സെടുത്ത പണ്ഡ്യയെ ഹര്‍ഷിത് റാണയാണ് എല്‍.ബിയില്‍ കുരുക്കി ്. തൊട്ടുപിന്നാലെ ഗില്‍(49) സുനില്‍ നരെയ്ന്റെ പന്തില്‍ കൂടാരം കയറി.അര്‍ധ സെഞ്ചറി നേടിയ വിജയ് ശങ്കര്‍ (24 പന്തില്‍ 51), ഡേവിഡ് മില്ലര്‍ (18 പന്തില്‍ 32) എന്നിവരാണ് ഗുജറാത്തിനെ വിജയത്തിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: