ന്യൂദല്‍ഹി: ഇന്ത്യയിലെ പ്രധാന വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയുടെ (ഏഷ്യൻ ന്യൂസ് ഇന്റർനാഷണൽ) ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. അണ്ടര്‍ ഏജ് ഉപയോഗം എന്ന് ചൂണ്ടികാണിച്ചാണ് ട്വിറ്റര്‍ ഈ നടപടി സ്വീകരിച്ചത്.
എഎന്‍ഐ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവര്‍ക്ക് ഇത് മോശം വാര്‍ത്തയാണ്. 7.6 ദശലക്ഷം ഫോളോവേഴ്സുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ അക്കൗണ്ട് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തുവെന്ന് അക്കൗണ്ട് ബ്ലോക്ക് ചെയ്തതിനു പിന്നാലെ എഎന്‍ഐയുടെ മേധാവി സ്മിത പ്രകാശ് ട്വീറ്റിലൂടെ പ്രതികരിച്ചു.
13 വയസ്സില്‍ താഴെയുള്ള വ്യക്തിയാണ് എന്നു വ്യക്തമാക്കിയാണ് ബോക്ക് എന്ന് ട്വിറ്റര്‍ അയച്ച മെയില്‍ വ്യക്തമാക്കുന്നു. ആദ്യം ഗോള്‍ഡന്‍ ടിക്കും പിന്നീട് ബ്ലൂ ടിക്കും എടുത്തുമാറ്റി. ഇപ്പോള്‍ ഇതാ ബ്ലോക്ക് ചെയ്തുവെന്ന് ഇലോണ്‍ മസ്കിനെ ടാഗ് ചെയ്ത് സ്മിത ചോദിച്ചു.
അതേസമയം എഎന്‍ഐ അക്കൗണ്ട് ബ്ലോക്ക് ചെയ്തതിനു പിന്നാലെ ദേശീയ വാര്‍ത്ത ചാനലായ എന്‍ഡിടിവിയുടെ ട്വിറ്റര്‍ അക്കൗണ്ടും കാണതായിരിക്കുകയാണ്. ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം ഇത്തരം പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചുവെന്നാണ് ട്വിറ്റര്‍ ഉപയോക്തകള്‍ കുറ്റപെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: