ഇടുക്കി : അരിക്കൊമ്പന് പൂര്‍ണമായും ദൗത്യ സംഘത്തിന്റെ വരുതിലായി. അഞ്ച് ഡോസ് മയക്ക്് വെടി വച്ചാണ് അരിക്കൊമ്പനെ മയക്കിയത്.
അരിക്കൊമ്പന്റെ പിന്കാലുകള് വടം ഉപയോഗിച്ച് ബന്ധിച്ചു. മയക്കത്തിലായ അരിക്കൊമ്പനെ ബക്കറ്റുകളില്‍ വെളളമെത്തിച്ച്് വനംവകുപ്പുകാര്‍ നനയ്ക്കുന്നുണ്ട്.ആനയുടെ കണ്ണുകള്‍ കറുപ്പ് തുണി ഉപയോഗിച്ച് മറച്ചെങ്കിലും ്അത് കാറ്റില്‍ ഊര്‍ന്നു വീണു.
നാല് താപ്പാനകളാണ് അരിക്കൊമ്പന് ചുറ്റും എത്തിയിട്ടുളളത്. ആദ്യം താപ്പാനകളെ അടുത്തേക്ക് എത്താനനുവദിക്കാതെ പ്രതിരോധിച്ച അരിക്കൊമ്പന് മയക്കുമരുന്ന് ശരീരത്തില്‍ കൂടുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ നിശ്ചലനായി.
മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് അരിക്കൊമ്പനെ വരുതിയിലാക്കാന്‍ കഴിഞ്ഞത്. അരിക്കൊമ്പനെ ഇനി റേഡിയോ കോളര്‍ ഘടിപ്പിച്ച് റോഡിലേക്കെത്തിച്ച് വാഹനത്തില്‍ കൊണ്ടുപാകും.
അരിക്കൊമ്പനെ ഇനി മറ്റൊരു കാട്ടിലേക്ക് മാറ്റും. ഇടുക്കി ജില്ലയിലായിരിക്കില്ല ആനയെ മാറ്റുകയെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. ആനയെ മയക്കു വെടി വച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: