ദുബായ് : ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സാത്വിക്‌സായിരാജ് റങ്കിറെഡ്ഡി -ചിരാഗ് ഷെട്ടി സഖ്യം സെമിഫൈനലില്‍. സെമിയില്‍ ഇന്ന ചൈനീസ് തായ്‌പേയിയുടെ ലീ യാങ്‌വാങ് -ചിലിന്‍ സഖ്യത്തെ നേരിടും.
ദുബായില്‍ കഴിഞ്ഞ ദിവസം നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍, ഇന്‍ഡോനേഷ്യന്‍ സഖ്യമായ മുഹമ്മദ് അഹ്‌സന്‍ഹെന്ദ്ര സെറ്റിയവാന്‍ സഖ്യത്തെ 21-11, 21-12 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ, 52 വര്‍ഷത്തിന് ശേഷം ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ഡബിള്‍സ് മെഡല്‍ ഉറപ്പിച്ചിച്ചിരിക്കുകയാണ് ഇന്ത്യന്‍ സഖ്യം.
കഴിഞ്ഞ ദിവസം രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവായ പി.വി. സിന്ധു വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണ കൊറിയയുടെ ആന്‍ സെയംഗിനോട് 21-18, 5-21, 9-21 എന്ന സ്‌കോറിന് പരാജയപ്പെട്ടു.. പുരുഷ സിംഗിള്‍സില്‍ എച്ച്എസ് പ്രണോയ് ജപ്പാന്റെ കാന്ത സുനേയാമയോട് 11-21, 9-13 എന്ന സ്‌കോറിന്് അഠിയറവ് പറഞ്ഞു. കളി പൂര്‍ത്തിയാക്കും മുമ്പ് പ്രാണോയ് പരിക്കേറ്റ് പിന്‍ വാങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: