ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുമായി ആശയങ്ങള്‍ പങ്കിടുന്ന മന് കി ബാത്ത് പരിപാടിയുടെ 100 ാം പതിപ്പ് ഞായറാഴ്ച.രാവിലെ 11 മണിക്കാണ് പരിപാടി.
പ്രതിമാസ റേഡിയോ പരിപാടിയിലൂടെ ഇന്ത്യയിലയും വിദേശത്തെയും ജനങ്ങളുമായി പ്രധാനമന്ത്രി സംവദിക്കുന്ന പരിപാടിക്ക് കാതോര്‍ത്ത് ലക്ഷക്കണക്കിന് ജനങ്ങളാണുളളത്.ഓള് ഇന്ത്യ റേഡിയോയുടെയും ദൂരദര്‍ശന്റെയും മുഴുവന്‍ നെറ്റ്വര്‍ക്കിലും ന്യൂസ് ഓണ്‍ എയര്‍ ന്യൂസ് വെബ്സൈറ്റിലും ന്യൂസ് ഓണ്‍ എയര്‍ മൊബൈല്‍ ആപ്പിലും പരിപാടി പ്രക്ഷേപണം ചെയ്യും. എഐആര്‍ ന്യൂസ്, ഡിഡി ന്യൂസ്, പിഎംഒ, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ യൂട്യൂബ് ചാനലുകളിലും ഇത് തത്സമയം സംപ്രേക്ഷണം ചെയ്യും.
ഹിന്ദി സംപ്രേക്ഷണം കഴിഞ്ഞയുടനെ ആകാശവാണി പ്രാദേശിക ഭാഷകളില്‍ പരിപാടി സംപ്രേക്ഷണം ചെയ്യും. 2014 ഒക്ടോബര്‍ മൂന്ന് മുതല്‍, പ്രധാനമന്ത്രി മോദി മന് കി ബാത്ത് പരിപാടിയിലൂടെ രാജ്യത്തെ പൗരന്മാരെ അഭിസംബോധന ചെയ്യുന്നുണ്ട്. വിവിധ വിഷയങ്ങളില്‍ അദ്ദേഹം ശ്രോതാക്കളുമായി സംവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: