സ്വവര്‍ഗ വിവാഹം പ്രകൃതിയുടെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് കോട്ടയം വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദ സ്വാമി. സ്വവര്‍ഗ വിവാഹം ഒരിക്കലും നിയമപരായി അംഗീകരിക്കാന്‍ പാടില്ല. പ്രകൃതിക്ക് വിരുദ്ധമായ കാര്യമാണിത്. ഇങ്ങനെയുള്ള കാര്യങ്ങള്‍ അനുവദിക്കുന്നത് മൂലം പ്രപഞ്ചത്തെ തന്നെ ഇല്ലാതാക്കാന്‍ കാരണമാകും.
ഭാരതീയ സംസ്കാരത്തിന് എതിരാണ് സ്വവര്‍ഗ വിവാഹം. ഒരേ ഗണത്തിലുള്ളവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നതിലൂടെ കുട്ടികള്‍ക്ക് ജന്മം നല്കാന് സാധിക്കില്ല. പുതുതലമുറയുടെ സൃഷ്ടി ഇല്ലാതായാല്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിനെ ഇത് ബാധിക്കും. ഇന്ത്യയിലെ മതങ്ങള്‍ ഒന്നും തന്നെ സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: