ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്ന ആഫ്രിക്കന്‍ രാജ്യമായ സുഡാന്റെ ഭാവി എന്തായിരിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. രാജ്യത്തിന്റെ നിയന്ത്രണം പിടിക്കാന്‍ സുഡാനീസ് സൈന്യവും, ആര്‍എസ്എഫ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സമാന്തര സൈന്യവും തമ്മിലുള്ള പോരാട്ടം തലസ്ഥാനമായ ഖാര്‍ത്തൂമിലും മറ്റിടങ്ങളിലും അനുദിനം രൂക്ഷമാവുകയാണ്. രണ്ട് വര്‍ഷം മുന്‍പ് ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒരുമിച്ചു നിന്നവരാണ് ഇപ്പോള്‍ പരസ്പരം ഏറ്റുമുട്ടുന്നത്. മാസങ്ങളായി തുടരുന്ന സംഘര്‍ഷം തുറന്ന യുദ്ധത്തിലേക്ക് മാറുകയായിരുന്നു. അക്രമത്തിന്റെ ഉത്തരവാദിത്വം മറുപക്ഷത്തിനാണെന്ന് രണ്ട് സൈനിക വിഭാഗങ്ങളും കുറ്റപ്പെടുത്തുകയാണ്. സൈനിക തലവനും 2019 മുതല്‍ സുഡാന്റെ ഭരണാധികാരിയുമായ അബ്ദെല് ഫത്തയും, ഉപമേധാവിയും ആര്‍എസ്എഫ് നേതാവുമായ മുഹമ്മദ് ഹംദാനുമാണ് ഏറ്റുമുട്ടലിന് നേതൃത്വം നല്‍കുന്നത്. അല്‍ ബാസിറിന്റെ പതിറ്റാണ്ടുകള്‍ നീണ്ട ഏകാധിപത്യത്തിനെതിരായ ജനകീയ മുന്നേറ്റം സുഡാനില്‍ വലിയ മാറ്റത്തിന് വഴിതുറക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഈ പ്രതീക്ഷകളാണ് ഇപ്പോഴത്തെ ആഭ്യന്തര യുദ്ധത്തിലൂടെ തകര്‍ന്നിരിക്കുന്നത്. മേഖലയില്‍ വലിയ അസ്ഥിരത സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. അല്‍ബാസിറിന്റെ ഭരണത്തിനു പകരം ജനാധിപത്യ സര്‍ക്കാര്‍ വരുന്നതിന് അമേരിക്കയെയും ബ്രിട്ടനെയും പോലുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഇടപെട്ടിരുന്നു. എന്നാല്‍ അട്ടിമറിയെത്തുടര്‍ന്ന് സുഡാനുള്ള സാമ്പത്തിക സഹായങ്ങളും മറ്റും ഈ രാജ്യങ്ങള്‍ പിന്‍വലിച്ചെങ്കിലും പിന്നീട് ജനകീയ ഭരണ സംവിധാനം വരുന്നതിനെ പിന്തുണച്ചു.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സംഭാഷണത്തിലൂടെ പ്രശ്ന പരിഹാരത്തിന് ശ്രമിക്കണമെന്ന് ആഗോളതലത്തില്‍ ആവശ്യമുയരുന്നുണ്ടെങ്കിലും സൈനിക ഏറ്റുമുട്ടലിന് നേതൃത്വം നല്കുന്നവര് അതിന് ചെവികൊടുക്കുന്നില്ല. സംഘര്‍ഷത്തില്‍ ഇതുവരെ അഞ്ഞൂറോളം പേര് കൊല്ലപ്പെടുകയും നാലായിരത്തിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. നയതന്ത്ര ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരുമടക്കം ആയിരക്കണക്കിന് വിദേശികളാണ് സുഡാനില്‍ കുടുങ്ങിക്കിടക്കുന്നത്. അമേരിക്ക, ബ്രിട്ടന്, ജര്‍മനി, ഇറ്റലി, ഗ്രീസ്, ഈജിപ്ത്, സൗദി അറേബ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവ എംബസികള്‍ അടച്ച് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ്. മൂവായിരത്തോളം ഇന്ത്യന്‍ പൗരന്മാരും ആയിരത്തിലേറെ ഇന്ത്യന്‍ വംശജരുമാണ് സുഡാനിലുള്ളത്. ഇവരെ തിരിച്ചെത്തിക്കുന്നതിനെക്കുറിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ മറ്റ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. സുഡാനില്‍ കുടുങ്ങിയിട്ടുള്ള ഇന്ത്യക്കാര്‍ക്ക് ആശയവിനിമയങ്ങള്‍ക്കുള്ള സംവിധാനമൊരുക്കുകയും ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിക്കുകയും ചെയ്തു. മൂവായിരത്തോളം പേര് പേരുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ഇതെത്തുടര്‍ന്ന് ‘ഓപ്പറേഷന് കാവേരി’ എന്ന പേരില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇതിനു നേതൃത്വം നല്കാന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ കേരള സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി ചുമതലപ്പെടുത്തിയത്. നാവികസേനാ കപ്പലുകളും വേ്യാമസേനയുടെ വിമാനങ്ങളും വഴിയാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്. ഇതിനായി പടക്കപ്പലായ ഐഎന്‍എസ് സുമേധ, വ്യോമസേനയുടെ സി 310 വിമാനങ്ങളും സുഡാനിലെത്തിയിരുന്നു.
സുഡാനില്‍നിന്ന് ജിദ്ദയിലെത്തിച്ച് അവിടെനിന്നാണ് ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കിക്കൊണ്ടുവരുന്നത്. വിദേശകാര്യസഹമന്ത്രി വി. മുരളീധരന് ജിദ്ദയില്‍ തങ്ങിയാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ജിദ്ദയിലെത്തിയവരെ മുരളീധരന് സ്വീകരിച്ചു. ഇതിനോടകം ആയിരത്തിലേറെ ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചുകഴിഞ്ഞു. ഘട്ടംഘട്ടമായി വ്യോമമാര്‍ഗം ഇന്ത്യയിലെത്തിക്കാനാണ് പദ്ധതിയിട്ടിട്ടുള്ളത്. ആ
ദ്യസംഘം ഇന്ത്യയില്‍ വിമാനമിറങ്ങുകയും ചെയ്തു. ഇവരില്‍ മലയാളികളുമുണ്ട്. സംഘര്‍ഷപ്രദേശത്തുനിന്ന് സ്തുത്യര്‍ഹമായ രീതിയിലാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കരുത്താണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് തിരിച്ചെത്തിയവര്‍ പറയുന്നു. പ്രവാസി ഭാരതീയര്‍ നേരിടുന്ന ഏതു പ്രശ്നത്തിലും ഫലപ്രദമായി ഇടപെടുകയെന്നത് ഒന്നാം മോദി സര്‍ക്കാരിന്റെ കാലം മുതല്‍ അനുവര്‍ത്തിക്കുന്ന രീതിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങളും മറ്റ് അടിയന്തര സാഹചര്യങ്ങളുമുണ്ടായപ്പോള്‍ അങ്ങേയറ്റം പ്രശംസനീയമായ രീതിയിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഇന്ത്യക്കാരെ മാത്രമല്ല, മറ്റ് രാജ്യങ്ങളിലെ പൗരന്മാരെയും സഹായിക്കുകയുണ്ടായി. പല രാജ്യങ്ങളും ഇതിന് മോദി സര്‍ക്കാരിനെ അഭിനന്ദിച്ചു. 2005 ല്‍ നേപ്പാളില്‍ ഭൂകമ്പമുണ്ടായതിനെത്തുടര്‍ന്ന് ആരംഭിച്ച ഓപ്പറേഷന് മൈത്രിയായിരുന്നു തുടക്കം. യമനില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ ഓപ്പറേഷന് റാഹത്ത്. ്രഫാന്‍സില്‍ ഭീകരാക്രമണമുണ്ടായപ്പോഴും, റഷ്യ-ഉക്രെയ്ന് യുദ്ധസമയത്തും വളരെ സാഹസികമായി ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. കൊവിഡ് മഹാമാരിയുടെ കാലത്ത് വിവിധ രാജ്യങ്ങളില്‍നിന്ന് ഇന്ത്യക്കാരെ എത്തിക്കാന്‍ ഓപ്പറേഷന് സമുദ്രസേതു, ഓപ്പറേഷന് വന്ദേഭാരത് എന്നീ പേരുകൡ രക്ഷാദൗത്യം നടത്തി. അതാണ് ഇപ്പോള്‍ ഓപ്പറേഷന് കാവേരിയിലെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: