മുംബൈ: ബോളിവുഡ് നടന് റിതേഷ് ദേശ്മുഖിന് അവാര്‍ഡ് നല്കാന് എത്തിയ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സദസ്സില്‍ നിന്നും തന്റെ അമ്മയെ സ്റ്റേജിലേക്ക് കൂട്ടിക്കൊണ്ടുവന്നത് കണ്ട് വാക്കുകളില്ലാതെ നടന് റിതേഷ് ദേശ് മുഖ്. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് റിതേഷ് ദേശ്മുഖ് നടത്തിയ ട്വീറ്റ് വൈറലാണ്.
റിതേഷ് ദേശ്മുഖിന്റെ അമ്മയായ വൈശാലി ദേശ്മുഖിനെ വേദിയിലേക്ക് കൂട്ടിക്കൊണ്ട് വരുന്ന റിതേഷ് ദേശ്മുഖ് :
“എന്റെ അമ്മയോട് കാണിച്ച സ്നേഹത്തിനും ബഹുമാനത്തിനും നന്ദി പറയാന്‍ എനിക്ക് വാക്കുകളില്ല നന്ദി….” -ഇതായിരുന്നു റിതേഷ് ദേശ്മുഖിന്റെ ട്വീറ്റ്. ഏകദേശം 2.33 ലക്ഷം പേരാണ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഈ വീഡിയോ കണ്ടത്.
റിതേഷ് ദേശ്മുഖിന് മികച്ച മഹാരാഷ്ട്രിയന്‍ അവാര്‍ഡ് നല്കാന് വേണ്ടി എത്തിയതായിരുന്നു കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. അവാര്‍ഡിനായി റിതേഷ് ദേശ്മുഖിനെ ക്ഷണിച്ചപ്പോള്‍, ജ്യോതിരാദിത്യ സിന്ധ്യ നേരെ വേദിയില്‍ നിന്നും സദസ്സിലേക്ക് ഇറങ്ങി നടന്നു. എല്ലാവരും അതിശയിച്ച് നില്ക്കുമ്പോള് സദസ്സില്‍ ഇരിയ്ക്കുന്ന റിതേഷ് ദേശ്മുഖിന്റെ അമ്മയെ വേദിയിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു സിന്ധ്യ. മഹാരാഷ്ട്രയിലെ പഴയ കാല കോണ്‍ഗ്രസ് മുഖ്യമന്ത്രി കൂടിയായ വിലാസ് റാവു ദേശ്മുഖിന്റെ ഭാര്യയാണ് റിതേഷ് ദേശ്മുഖിന്റെ അമ്മയായ വൈശാലി ദേശ്മുഖ്. പിന്നാലെ റിതേഷ് ദേശ്മുഖും സദസ്സിലിരിക്കുന്ന ഭാര്യയും നടിയുമായി ജെനെലിയ ഡിസൂസയെ വേദിയിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചതിന് ജ്യോതിരാദിത്യ സിന്ധ്യയുടെ നന്ദികേടിനെ വിമര്‍ശിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് പവന് ഖേരയ്ക്കുള്ള മറുപടി കൂടിയാണ് റിതേഷ് ദേശ്മുഖിന്റെ സിന്ധ്യയെ വാഴ്ത്തിയുള്ള ഈ ട്വീറ്റ്. നടനായ റിതേഷ് ദേശ് മുഖ് ഈയിടെ സംവിധാനത്തിലേക്കും കൂടി ചുവടു വെച്ചിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത വേദ് എന്ന മറാഠി സിനിമ വലിയ ഹിറ്റായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു റിതേഷ് ദേശ്മുഖിന് അവാര്‍ഡ് നല്‍കിയത്.
ഈ മറാഠി സിനിമ ഇന്ത്യയ്ക്ക് പുറത്ത് നിന്നും 73 കോടി രൂപയാണ് വരുമാനം നേടിയത്. ഇന്ത്യയില്‍ 61 കോടിയും നേടി. ഇതില്‍ റിതേഷ് ദേശ്മുഖിന്റെ ഭാര്യ ജെനെലിയ ഡിസൂസ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു. മറാഠി സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ വിജയം നേടുന്ന രണ്ടാമത്തെ സിനിമയാണ് വേദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: