നല്ല മുതല്‍ മുടക്കുള്ള ഒരു വ്യവസായവും കേരളത്തില്‍ ആരംഭിക്കാന്‍ പുതുതലമുറയിലെ ആരും തന്നെ തയ്യാറാവുന്നില്ല. കാരണം ഒന്നേയുള്ളു; നമ്മുടെ നാട്ടിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ ഇടപെടലും ഉദ്യോഗസ്ഥരുടെ നിലപാടുകളും. ഒരു വ്യവസായം എങ്ങനെ തകര്‍ക്കാമെന്ന ചിന്തയിലാണ് ഒരു വിഭാഗം ആളുകള്‍. വ്യവസായം പൂട്ടിക്കാന്‍ കൊടികുത്തി സമരം മുതല്‍ ഉദ്യോഗസ്ഥരുടെ ഭീഷണികള്‍ വരെ ഇതില്‍ ഉള്‍പ്പെടും. അത്തരത്തില്‍ കേരളം വിടുന്ന ഒരു പ്രമുഖ വ്യവസായം ആവുകയാണ് സിനിമ മേഖലയും.
നമ്മുടെ സമ്പദ്ഘടനയെ ഏറെ സ്വാധീനിച്ചിട്ടുള്ള വ്യവസായമാണ് സിനിമ. ഏതൊരു ഭാഷയിലേതും പോലെ നമ്മുടെ മലയാള സിനിമയും യുവതലമുറകളെ കൊണ്ട് സമ്പന്നമാണ്. എന്നാല്‍ കുറച്ച് കാലങ്ങളായി കണ്ടുകൊണ്ടിരിക്കുന്ന ചില കാര്യങ്ങള്‍ ഈ മേഖലയെ നാണക്കേടിലാക്കുന്നു. പല കച്ചവടങ്ങളും കേരളം വിടുന്നത് ഈ അടുത്ത് നാം കണ്ടിട്ടുണ്ട്. മലയാള സിനിമ വ്യവസായത്തിലും അങ്ങനെയൊരു മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര, പ്രമുഖ പ്രൊഡക്ഷന്‍ കോണ്‍ട്രോളറും നിര്‍മാതാവുമായ എന്‍.എം. ബാദുഷ, യുവ നിര്‍മാതാവ് ഷിനോയ് മാത്യു ഇവരെല്ലാം ഗുജറാത്തി സിനിമ നിര്‍മാണമേഖലയിലേക്ക് ചുവട് മാറ്റിയിരിക്കുകയാണ്. കേരളത്തെക്കാള്‍ വളരെ അനുകൂല സാഹചര്യങ്ങളാണ് തങ്ങള്‍ക്ക് ഗുജറാത്തില്‍ നിന്നും ലഭിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. കുറഞ്ഞ ബഡ്ജറ്റിലുള്ള നിര്‍മാണം, ഗുജറാത്ത് സംസ്ഥാന സര്‍ക്കാരിന്റെ സബ്സിഡി, 380 ഓളം സ്ക്രീനുകള്‍ (Including driving cinema) ഇതെല്ലാമാണ് കേരളത്തില്‍ നിന്നടക്കമുള്ള സിനിമ നിര്‍മ്മാതാക്കളെയും ടെക്നിഷ്യമാരെയും ഇവിടേയ്ക്ക് അടുപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: