ജിദ്ദ : സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ പോരാട്ടം നടക്കുന്ന സുഡാനില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യാക്കാരുടെ സംഘങ്ങളെ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് ജിദ്ദ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
121 ഇന്ത്യക്കാരുള്‍പ്പെട്ട എട്ടാം സംഘവും 135 ഇന്ത്യാക്കാരുമായി ഒമ്പതാം സംഘവുമാണ് ജിദ്ദ വിമാനത്താവളത്തിലെത്തിയത്.സുഡാന് തലസ്ഥാനമായ ഖാര്‍ത്തൂമിന് സമീപമുള്ള സ്ഥലത്തുനിന്നുളള ഒഴിപ്പിക്കല്‍ കൂടുതല്‍ സങ്കീര്‍ണ്ണമായിരുന്നുവെന്ന് മുരളീധരന് ട്വീറ്ററില്‍ അറിയിച്ചു.
നയതന്ത്രകാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും ഈ സംഘത്തിലുണ്ടെന്നും വിദേശകാര്യ സഹമന്ത്രി കൂട്ടിച്ചേര്‍ത്തു. 135 യാത്രക്കാരുമായി 10ാമത്തെ സംഘം പോര്‍ട്ട് സുഡാനില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ഓപ്പറേഷന് കാവേരിയുടെ ഭാഗമായാണ് സുഡാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിച്ച് അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നത്. ഏകദേശം മൂവായിരത്തി അഞ്ഞൂറോളം ഇന്ത്യക്കാരും ആയിരം ഇന്ത്യന്‍ വംശജരും സുഡാനില്‍ ഉണ്ടെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: