ദുബായ് : ദുബായ് ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ പി വി സിന്ധു, എച്ച്എസ് പ്രണോയ് എന്നിവര്‍ ക്വാട്ടറിലെത്തി. പുരുഷ ഡബിള്‍സ് ജോഡികളായ സാത്വിക്സായിരാജ് റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ക്വാട്ടറിലെത്തിയിട്ടുണ്ട്.
വനിതാ സിംഗിള്‍സില്‍ രണ്ട് തവണ ഒളിമ്പിക്സ് മെഡല്‍ ജേതാവായ സിന്ധു രണ്ടാം സീഡ് ദക്ഷിണ കൊറിയയുടെ അന് സെ യങ്ങിനെ നേരിടും. എട്ടാം സീഡായ സിന്ധു 21-12, 21-15 എന്ന സ്കോറിനാണ് ചൈനയുടെ യുവെ ഹാനെ കീഴടക്കിയത്.
പുരുഷ സിംഗിള്‍സില്‍ എട്ടാം സീഡായ പ്രണോയ് ജപ്പാന്റെ കാന്ത സുനേയാമയുമായി ക്വാട്ടറില്‍ ഏറ്റുമുട്ടും. പ്രി ക്വാട്ടറില്‍ ഇന്തോനേഷ്യയുടെ ചിക്കോ ഓറ ദ്വി വാര്‍ഡോയോയെ 21-16, 5-21, 21-18 എന്ന് സ്കോറിനാണ് പരാജയപ്പെടുത്തിയത്.
അതേസമയം നാലാം സീഡ് ജപ്പാന്റെ കൊടൈ നരോക്കയോട് തോറ്റ് കിദംബി ശ്രീകാന്ത് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി
ആറാം സീഡ്് സാത്വികും ചിരാഗും സെമി പ്രവേശനത്തിനായി മൂന്നാം സീഡ്് ഇന്തോനേഷ്യന്‍ താരങ്ങളായ മുഹമ്മദ് അഹ്സന്, ഹെന്ദ്ര സെറ്റിയാവാന്‍ എന്നിവരെ നേരിടും. കൊറിയയുടെ ജിന്‍ യോങ്ന സുങ് സിയൂങ് സഖ്യത്തെയാണ് ഇന്ത്യന്‍ ജോഡി പ്രി ക്വാട്ടറില്‍ പരാജയപ്പെടുത്തിയത്.
മിക്സഡ് ഡബിള്‍സ് ജോഡികളായ രോഹന് കപൂറും സിക്കി റെഡ്ഡിയും രണ്ടാം റൗണ്ടിലെ എതിരാളികളായ ദക്ഷിണ കൊറിയയുടെ സിയോ സിയൂങ് ജേചേ യു ജങ് എന്നിവരില്‍ നിന്നും വാക്കോവര്‍ ലഭിച്ചതോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടി. ഇന്തോനേഷ്യന്‍ ജോഡികളായ ഡെജന്‍ ഫെര്ഡിനന്സ്യാഗ്ലോറിയ ഇമാനുവല്ലെ വിദ്ജാജ എന്നിവരെയാണ് ഇന്ത്യന്‍ ജോഡി അടുത്തതായി നേരിടുന്നത്.
അതേസമയം വനിതാ ഡബിള്‍സ് ജോഡിയായ ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും ദക്ഷിണ കൊറിയന്‍ സഖ്യമായ ജിയോങ് നയൂന്, കിം ഹ്യെജിയോങ് എന്നിവര്‍ക്ക് വാക്കോവര്‍ നല്കി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: