കൊച്ചി: തിരുവോണ സദ്യ മുടക്കിയ റസ്റ്റോറന്റ്, വീട്ടമ്മയ്ക്ക് നഷ്ടപരിഹാരവും കോടതിച്ചെലവും കൊടുക്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവ്. ഏറെ സമയം കാത്തിരുന്നിട്ടും സദ്യയെത്തിക്കാതെ നിരാശപ്പെടുത്തിയ എതിര്‍കക്ഷി സദ്യക്കായി നല്കിയ 1295 രൂപയും 40,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതിച്ചെലവും ഒന്‍പതു ശതമാനം പശില സഹിതം ഒരു മാസത്തിനകം കൊടുക്കണമെന്നാണ് ഉത്തരവ്.
എറണാകുളം വൈറ്റില സ്വദേശി ബിന്ധ്യ സുല്‍ത്താന്റെ പരാതിയില്‍ ജില്ലാ ഉപഭോക്തൃ കോടതി പ്രസിഡന്റ് ഡി.ബി. ബിനു, അംഗങ്ങളായ വി. രാമചന്ദ്രന്, ടി.എന്‍. ശ്രീവിദ്യ എന്നിവരാണ് എറണാകുളം മെയ്സ് റസ്റ്റോറന്റിനെതിരേ ഉത്തരവിട്ടത്. ‘സ്പെഷല്‍ ഓണസദ്യ’യാണ് 2021 ആഗസ്ത് 21 നു പരാതിക്കാരി ബുക്ക് ചെയ്തത്. അഞ്ച് ഊണിനായി 1295 രൂപയും കൊടുത്തു. ഉച്ചകഴിഞ്ഞ് മൂന്നു വരെ കാത്തിരുന്നിട്ടും സദ്യ എത്തിയില്ല. ഫോണില്‍ വിളിച്ചെങ്കിലും പ്രതികരിച്ചില്ല. വൈകിട്ട് ആറായായപ്പോഴാണ് തിരിച്ചു വിളിച്ചത്, പരാതിക്കാരി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: