ഡോ. സിറിയക് തോമസ്
എം.ജി. സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍
സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്‍കാനുള്ള അവകാശം പാര്‍ലമെന്റിനാണ്. നിയമനിര്‍മാണത്തിനുള്ള അവകാശം പാര്‍ലമെന്റിന്റെ അധികാരത്തിലാണുള്ളത്. പാര്‍ലമെന്റ് ഇതു സംബന്ധിച്ച് നിയമമുണ്ടാക്കിയതിന് ശേഷം ആ നിയമത്തിനെ എതിര്‍ക്കുന്നവര്‍ക്ക് മേല്‍ കോടതിയെയോ കീഴ്കോടതിയെയോ വേണ്ടിവന്നാല്‍ സുപ്രീം കോടതിയില്‍ വരെ പോകാനുള്ള അവകാശമുണ്ട്. എന്നാല്‍ കോടതിക്ക് സ്വമേധയ ഇതില്‍ തീരുമാനമെടുക്കാന്‍ അധികാരമില്ല.
ഇന്ത്യന്‍ ഭരണ സംവിധാനത്തില്‍ ഓരോ അധികാരങ്ങള്‍ വിവിധ വിഭാഗങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്നു. ഒരു സംവിധാനത്തിന്റെ അധികാരത്തില്‍ മറ്റൊരു വിഭാഗം അനാവശ്യമായി കൈകടത്തുന്നത് ഭരണ വ്യവസ്ഥയെ ബലഹീനപ്പെടുത്തും. നിയമപരമായി അനുവദിക്കുന്നതെല്ലാം ധാര്‍മികമായി ശരിയാണെന്ന് പറയാന്‍ സാധിക്കില്ല. സാമൂഹിക വ്യവസ്ഥയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായേക്കാം. നിലവില്‍ സ്വവര്‍ഗ വിവാഹത്തിനുള്ള നിയമം രാജ്യത്ത് അംഗീകരിച്ചിട്ടില്ല. ഭാരതത്തിന്റെ പാരമ്പര്യവും മൂല്യബോധവും അനുസരിച്ച് അത് അനുവദിക്കപ്പെടില്ല. ഇന്ത്യയിലെ മതങ്ങള്‍ ഒന്നും തന്നെ സ്വവര്‍ഗ വിവാഹത്തിന് അനുകൂലമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: