ന്യൂദല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗ്ലാദേശ് കരസേന മേധാവി ജനറല്‍ എസ് എം ഷഫിയുദ്ദീന്‍ അഹമ്മദ് ഇന്ത്യയിലെത്തി. ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം അദ്ദേഹം ഇന്ത്യന്‍ കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെയെ സന്ദര്‍ശിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിന്റെ ഭാഗമായി പരിശീലനം, തീവ്രവാദ വിരുദ്ധ സഹകരണം, ഉഭയകക്ഷി സഹകരണം എന്നിവ മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
ഇന്ത്യയിലെ സൈനിക, രാഷ്ട്രീയ നേതൃത്വവുമായി ബംഗ്ലാദേശ് കരസേന മേധാവി കൂടിക്കാഴ്ച നടത്തും. അവിടെ ഇന്ത്യ-ബംഗ്ലാദേശ് പ്രതിരോധ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ചയാകും.
ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച് ഇന്ത്യന്‍ സായുധ സേനയിലെ വീരമൃത്യു വരിച്ച ജവാന്മാര്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് ബംഗ്ലാദേശ് കരസേനാ മേധാവി സന്ദര്‍ശനം ആരംഭിച്ചത്. ജനറല്‍ എസ് എം ഷഫിയുദ്ദീന്‍ അഹമ്മദ് പിന്നീട് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്, നാവികസേനാ മേധാവി അഡ്മിറല്‍ ആര് ഹരികുമാര്‍, എയര്‍ മാര്‍ഷല്‍ എ പി സിംഗ്, വൈസ് ചീഫ് ഓഫ് എയര്‍ സ്റ്റാഫ്, പ്രതിരോധ സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: