ന്യൂദല്‍ഹി : വനിതാ താരങ്ങളുടെ 2022-23ലെ കരാര്‍ പുതുക്കി നിശ്ചയിച്ച് ബി സി സി ഐ.വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ്, ജെമീമ റോഡ്രിഗ്സ് എന്നിവരെ ബി വിഭാഗത്തിലേക്ക് ഉയര്‍ത്തി.
എ വിഭാഗത്തില്‍ ഉളള താരത്തിന് 50 ലക്ഷവും അതിന് മുകളിലും പ്രതിഫലം ലഭിക്കും. ബി, സി വിഭാഗത്തില്‍ ഉളളവര്‍ക്ക് യഥാക്രമം 30 ലക്ഷം, 10 ലക്ഷം എന്നിങ്ങനെ ലഭിക്കും. എ വിഭാഗത്തില്‍ മൂന്ന് താരങ്ങളാണുളളത്. ക്യാപറ്റന് ഹര്‍മ്മന്‍പ്രീത് കൗര്‍, ബാറ്റര്‍ സമൃതി മന്ദാന, ആള് റൗണ്ടര്‍ ദീപ്തി ശര്‍മ്മ എന്നിവരാണ് എ വിഭാഗത്തിലുളളത്.
സ്പിന്നര്‍ രാജേശ്വരി ഗേക്ക് വാദിനെ ബി വിഭാഗത്തിലേക്ക് തരംതാഴ്ത്തി.കഴിഞ്ഞ തവണ എ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്ന ലെഗ് സ്പിന്നര്‍ പൂനം യാദവിനെ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
പേസ് ബൗളര്‍ രേണുക താക്കുര്‍ ബി വിഭാഗത്തിലാണ്. പേസര്‍ മേഘ്ന സിംഗ്, ബാറ്റര്‍ ദേവിക വൈദ്യ, ഓപ്പണര്‍ എസ് മേഘ്ന, രാധ യാദവ്, ഇടത് കയ്യന്‍ സ്പിന്നര്‍ അ
ഞ്ജലി സര്‍വാനി, ബാറ്റര്‍ യാസ്തിക ഭാട്ടിയ എന്നിവര്‍ സി വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഹര്‍ലീന്‍ ഡിയോള്‍, സ്നേഹ് റാണ എന്നിവര്‍ സി വിഭാഗത്തില്‍ തുടരുമ്പോള്‍ ആള് റൗണ്ടര്‍ പൂജ വസ്ത്രകര്‍ ബിയില്‍ നിന്ന് സിയിലേക്ക് തരം താഴ്ത്തപ്പെട്ടു. പുരുഷ താരങ്ങള്‍ക്ക് സമാനമായി വനിതകള്‍ക്കും വേതനം നല്‍കുമെന്ന് ബി സി സി ഐ അറിയിച്ചിരുന്നു. ഇത്തവണ 17 പേരുമായാണ് കരാറില്‍ ഏര്‍പ്പെട്ടിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: