ന്യൂദൽഹി: കൊവിഡ് പ്രതിസന്ധിയുടെ തുടർച്ചയായി സാധാരണ ജനങ്ങളുടെ ഉപജീവനം പോലും വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിൽ ദൽഹി മുഖ്യമന്ത്രി കൂടിയായ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ പൊതു ഖജനാവിൽ നിന്ന് 45 കോടി രൂപ ചെലവിട്ട് സ്വന്തം വീട് മോടിപിടിപ്പിച്ചു എന്ന വെളിപ്പെടുത്തൽ ശരിക്കും ലജ്ജാകരമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ഐ.ടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.
മദ്യത്തിലടക്കം ആം ആദ്മി പാർട്ടി ദൽഹിയിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി കുംഭകോണങ്ങൾ വെളിപ്പെട്ടതിനു ശേഷവും തുടരുന്ന ആഡംബരഭ്രമം ആ പാർട്ടിയുടെ നിലവാരത്തകർച്ച വെളിപ്പെടുത്തുന്നു. ഇപ്പോഴത്തേത് എഎപിയെ അതിന്റെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിക്കുന്നു. കോൺഗ്രസിന്റെ പുതിയ അവതാരമായി ആം ആദ്മി പാർട്ടിയെക്കുറിച്ച് പ്രചരിക്കുന്ന വിവരണം പെട്ടെന്ന് യാഥാർത്ഥ്യമായി എന്ന് തന്നെ പറയണം.
“രണ്ട് പാർട്ടിക്കാരും ചെയ്യുന്നത് ഒരേ ചൂഷണം, ഇരുവരും പ്രചരിപ്പിക്കുന്നത് ഒരേ തരത്തിലുള്ള നുണകൾ, ഒരേ നിലവാരമുള്ള കാപട്യങ്ങൾ. പാർട്ടിയിൽ വിശ്വാസമുള്ളവരെ തങ്ങളുടെ നേട്ടത്തിനായി ദുരുപയോഗം ചെയ്യുന്നതിലും അവർ ഒരുപോലെ സമർത്ഥർ,” – രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: