ബെംഗളൂരു : കൊല്ലപ്പെട്ട കര്‍ണ്ണാടക സുള്ള്യയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ സ്വപനം സാക്ഷാത്കരിച്ച് ബിജെപി. കഴിഞ്ഞ ജൂലൈയിലാണ് പിഎഫ്‌ഐയുടെ ആക്രമണത്തില്‍ പ്രവീണ്‍ നെട്ടാരു കൊല്ലപ്പെടുന്നത്. സ്വന്തമായി ഒരു വീട് എന്നൊരു സ്വപ്‌നം പൂര്‍ത്തിയാക്കാതെ പ്രവീണ്‍ യാത്രയായപ്പോള്‍ ഇത് സംസ്ഥാന നേതൃത്വം ഏറ്റെടുത്ത് പൂര്‍ത്തിയാക്കുകയായിരുന്നു.
പ്രവീണിന്റെ സ്വപ്‌ന ഗൃഹത്തിന് ‘പ്രവീണ്‍ നിലയ’ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. വീടിന്റെ താക്കോല്‍ പ്രവീണിന്റെ ബന്ധുക്കള്‍ക്ക് കൈമാറി. വീട് നിര്‍മാണത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച ബിജെപി പ്രവര്‍ത്തകരും നേതാക്കളും വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുത്തു.
2800 സ്‌ക്വയര്‍ ഫീറ്റില്‍ 70 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് പണി പൂര്‍ത്തിയായത്. പ്രവീണിന്റെ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയിരുന്നു. ഇത് കൂടാതെ ബിജെപി 25 ലക്ഷവും യുവമോര്‍ച്ച 15 ലക്ഷം വീതവും നല്‍കിയാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞു. പ്രവീണിന്റെ ഭാര്യ നുതാന് ജോലിയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു.
2022 ജൂലൈയിലാണ് യുവമോര്‍ച്ചയുടെ ജില്ലാ കമ്മിറ്റി അംഗമായിരുന്ന പ്രവീണ്‍ നെട്ടാരുവിന്റെ കൊല്ലപ്പെടുന്നത്. ജനങ്ങള്‍ക്കിടയില്‍ പ്രത്യേക സമുദായത്തില്‍പ്പെട്ടവര്‍ക്കിടയില്‍ ഭീകരത സൃഷ്ടിക്കുന്നതിനായി മാരകായുധങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങള്‍ കാണുന്നിടത്ത് വെച്ച് പിഎഫ്‌ഐക്കാര്‍ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: