ദുബായ് : ദുബായ ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പിന്റെ പ്രി ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ഇന്ന് ഇന്ത്യന്‍ താരങ്ങളായ പിവി സിന്ധു, കിദംബി ശ്രീകാന്ത്, എച്ച്എസ് പ്രണോയ് എന്നിവര്‍ മത്സരിക്കും.
മുന്‍ ലോക ചാമ്പ്യന്‍ പിവി സിന്ധു ലോക 9ാം നമ്പര്‍ താരം ചൈനയുടെ ഹാന്‍ യുവെയെ നേരിടും. രണ്ട് തവണ ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ സിന്ധു ചൈനീസ് തായ്‌പേയിയുടെ വെന്‍ ചി ഹ്‌സുവിനെ 21-15, 22-20 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്.
പുരുഷ സിംഗിള്‍സില്‍ കിദംബി ശ്രീകാന്ത് ലോക അഞ്ചാം നമ്പര്‍ താരം ജപ്പാന്റെ കൊടൈ നരോക്കയെ നേരിടും. ആദ്യ റൗണ്ടില്‍ എതിരാളിയായ അദ്‌നാന്‍ ഇബ്രാഹിമിനെ 21-13, 21-8 എന്ന സ്‌കോറിനാണ് ശ്രീകാന്ത് കീഴടക്കിയത്. എച്ച്എസ് പ്രണോയ് ഇന്തോനേഷ്യയുടെ ചിക്കോ ഔറ ദ്വി വാര്‍ഡോയോയെ നേരിടും. 21-14, 21-9 എന്ന സ്‌കോറിനാണ് പ്രണോയ് മ്യാന്‍മറിന്റെ ഫോണ്‍ പ്യേ നയിംഗിനെ മറികടന്നത്.
പുരുഷ ഡബിള്‍സ് ജോഡികളായ സാത്വിക്‌സായ്‌രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ദക്ഷിണ കൊറിയന്‍ സഖ്യമായ ജിന്‍ യോങ്‌നാ സുങ് സിയൂങ്ങുമായി ഏറ്റുമുട്ടും. ആദ്യ റൗണ്ടില്‍ മലേഷ്യയുടെ ടാന്‍ കിയാന്‍ മെങ്ടാന്‍ വീ കിയോങ് സഖ്യത്തെ 21-14, 21-17 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്.
വനിതാ ഡബിള്‍സ് ജോഡികളായ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം ദക്ഷിണ കൊറിയന്‍ സഖ്യമായ ജിയോങ് നയൂന്‍കിം ഹ്യെജിയോങ് സഖ്യത്തെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: