ബംഗളുരു : മേയ് 10 ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടകയില്‍ പ്രചാരണം സജീവം. രാഷ്‌ട്രീയ നേതാക്കള്‍ സംസ്ഥാനത്തുടനീളം റോഡ് ഷോകളും പൊതുയോഗങ്ങളും നടത്തി ജനങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കാമെന്ന പ്രതീക്ഷയിലാണ്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 50 ലക്ഷത്തിലധികം ബി ജെ പി പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. പ്രവര്‍ത്തകര്‍ക്ക് മോദി നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും പാര്‍ട്ടിക്ക് വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എല്ലാ ബൂത്തിലുമുളള പ്രയത്‌നം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് റെക്കോര്‍ഡ് സീറ്റുകള്‍ നേടാന്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി ബിജെപി പ്രവര്‍ത്തകരോട് പറഞ്ഞു. സ്ഥിരതയുള്ളതും ഭൂരിപക്ഷമുള്ളതുമായ സര്‍ക്കാരിനായി വോട്ട് തേടണമെന്ന് അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
അടുത്ത 25 വര്‍ഷത്തെ ഇന്ത്യയുടെ വികസനത്തിലാണ് ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് യോഗത്തില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളെ സേവിക്കാന്‍ ബിജെപിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം വികസനത്തിന്റെ വേഗതയും വ്യാപ്തിയും വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉടന്‍ തന്നെ താന്‍ കര്‍ണാടകയിലെ പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം ചേരുമെന്ന് മോദി ഉറപ്പുനല്‍കി. പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി, കോണ്‍ഗ്രസ് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നുവെന്ന് ആരോപിച്ചു. അഴിമതി തുടച്ചുനീക്കുന്നതില്‍ കോണ്‍ഗ്രസിന് താല്‍പ്പര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കര്‍ണാടക നേതൃത്വം യുവതലമുറയ്‌ക്ക് നല്‍കുന്നതിനായി, വികസിത ഇന്ത്യയ്‌ക്ക് സംഭാവന നല്‍കുക ലക്ഷ്യമിട്ട്് ഒരു യുവ സംഘത്തെ ബിജെപി സജ്ജമാക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ സന്ദേശം വ്യക്തമാക്കുന്നു.അടുത്ത 25 വര്‍ഷം മുന്നില്‍ കണ്ടാണിത്. നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ അമ്പതിലധികം പുതിയ സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ട്ടി അവസരം നല്‍കിയിട്ടുണ്ട്. അതിനിടെ കോണ്‍ഗ്രസും ജനതാദളും (എസ്) ആം ആദ്മി പാര്‍ട്ടിയും പ്രചാരണം ശക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: