ന്യൂദല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 9,355 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് ബാധയുണ്ടാകുന്നത് കേരളത്തിലാണ്. 24 മണിക്കൂറില്‍ 13,773 പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്.
ഈ വേളയില്‍ 12,932 പേര് സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,43,35,977 ആയി. രോഗമുക്തി നിരക്ക് ഇപ്പോള്‍ 98.69 ശഥമാനമാണ്.
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 57,410 പേരാണ്. സജീവ കേസുകള്‍ നിലവില്‍ 0.13 ശതമാനം. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.08 ശതമാനമാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5.36 ശതമാനം.
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 220.66 കോടി ഡോസ് വാക്സിനാണ്.രണ്ടാം ഡോസായി 95.21 കോടിയും മുന്‍കരുതല്‍ ഡോസായി 22.87 കോടിയും. കഴിഞ്ഞ 24 മണിക്കൂറില്‍ നല്‍കിയത് 4,358 ഡോസുകള്‍.
രാജ്യത്ത് ഇതുവരെ ആകെ നടത്തിയത് 92.60 കോടി പരിശോധനകളാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയത് 2,29,175 പരിശോധനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: