കോഴിക്കോട്: കോഴിക്കോട്ടുക്കാരുടെ പ്രിയ നടന് മമ്മുക്കോയയെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യോപചാരം അര്‍പ്പിക്കാനും ടൗണ്‍ഹാളിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. കോഴിക്കോടന്‍ ഭാഷയുടെ സൗന്ദര്യവും ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടികളും കൊണ്ട് നാല് പതിറ്റാണ്ട് മലയാള സിനിമാ ലോകത്തെ ത്രസിപ്പിച്ച അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരത്തിന് മുമ്പില്‍ ഒരിറ്റ് കണ്ണീരുവീഴാതെ പിടിച്ചുനില്ക്കാന് ആരാധകര്‍ക്ക് കഴിഞ്ഞില്ല.
ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത്. ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് ആദരാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത്. സിനിമാ സംവിധായകന് സത്യന് അന്തിക്കാട്, വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, ബിജെപി ദേശീയ സമിതി അംഗം കെ.പി. ശ്രീശന്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്, ഇല്ലിക്കെട്ട് നമ്പൂതിരി, അബു സലിം, അപ്പുണ്ണി ശശി, സാവിത്രി ശ്രീധരന്, എ. നാസര്‍, എ. രത്നാകരന്, അനീസ് ബഷീര്‍, എം.പി. സൂര്യനാരായണന്, കെ. ബൈജുനാഥ്, ഖദീജ മുംതാസ്, എന്‍.കെ. അബ്ദുറഹിമാന്, പി.വി. ചന്ദ്രന്, പി.വി. ഗംഗാധരന്, പി.എം. നിയാസ്, ബാബു പറശേരി, കെ. ഗോപാലന്‍കുട്ടി, അഡ്വ രാജന്, വില്‍സണ്‍ സാമുവല്‍, നിര്‍മല്‍ പാലാഴി, പുരുഷന് കടലുണ്ടി, പി.ടി.എ. റഹിം, എം.കെ. രാഘവന് എംപി, എം.വി. ശ്രേയാംസ് കുമാര്‍ എംപി, തോട്ടത്തില്‍ രവീന്ദ്രന്, വി.എം. വിനു, കെ. ജയന്ത്. കെ.പി. അനില്‍കുമാര്‍, ആര്യാടന് ഷൗക്കത്ത്, പി. മോഹനന്, കെ.സി. അബു, കെ. പ്രവീണ്‍ കുമാര്‍, ബി.കെ. പ്രേമന്, ദിനേശ് പെരുമണ്ണ, ബാബുസാമി, കെ.എം. അഭിജിത്ത്, കാമറാമാന് വേണുഗോപാല്‍, ജോയ് മാത്യു, എസ്.കെ. അബൂബക്കര്‍, പോള്‍ കല്ലാനോട്, ഒ. രാജഗോപാല്‍, ടി.വി. ഉണ്ണികൃഷ്ണന്, മനയത്ത് ചന്ദ്രന് തുടങ്ങിയവരും ആദരാഞ്ജലിയര്‍പ്പിക്കാന്‍ ടൗണ്‍ഹാളിലെത്തി. തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത്, ജില്ലാ അദ്ധ്യക്ഷന്‍ വത്സന് നെല്ലിക്കോട്, ജില്ല ജനറല്‍ സെക്രട്ടറി അനില്‍ പൂനൂര്, ജില്ലാ സെക്രട്ടറി മുരളി കാട്ടിശ്ശേരി എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: