കൊച്ചി: മോദിയുടെ യുവം പരിപാടിയിലെ മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ എഴുത്തുകാരന്‍ പ്രൊഫ. എം.കെ. സാനുവും എത്തി. ഇതോടെ സൈബര്‍ സഖാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പ്രൊഫ. എം.കെ. സാനുവിനെതിരെയും ട്രോളുകളും വിമര്‍ശനങ്ങളുമായെത്തി.
യുവം പരിപാടിയില്‍ സുഹൃത്ത് വിളിച്ചപ്പോള്‍ പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാനാണ് പോയതെന്ന് പ്രൊഫ.എം.കെ. സാനു പറഞ്ഞു. സദസ്സിന്റെ കൂട്ടത്തില്‍ ഇരുന്ന് ഒരു പ്രസംഗം കേള്‍ക്കുകയാണ് താന്‍ ചെയ്തത്. പ്രസംഗം കേട്ടതുകൊണ്ടോ പുസ്തകം വായിച്ചതുകൊണ്ടോ പ്രശ്നമില്ലെന്നും സാനു പറഞ്ഞു.
പ്രധാനമന്ത്രിയുടെ ആകര്‍ഷണവലയത്തില്‍ എത്തിച്ചേരുന്നവരെ മുഴുവന്‍ വിമര്‍ശിച്ച് ഒറ്റപ്പെടുത്താനാണ് സൈബര്‍ സഖാക്കള്‍ ശ്രമിക്കുന്നത്. യുവം വേദിയില്‍ നൃത്തം അവതരിപ്പിക്കുകയും പിന്നീട് പ്രധാനമന്ത്രിയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്ത നവ്യാ നായരെയും ഇതുപോലെ ഒറ്റപ്പെടുത്താന്‍ ശ്രമമുണ്ടായിരുന്നു. അതിനിടെ നവ്യ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു വ്യാജവാര്‍ത്തയും സൈബര്‍ സഖാക്കര്‍ പ്രചരിപ്പിച്ചിരുന്നു. ‘പ്രതിഫലത്തിന് വേണ്ടിയാണ് യുവം പരിപാടിയില്‍ പങ്കെടുത്തതെന്നും താന്‍ എന്നും ഇടതുപക്ഷത്തിനൊപ്പം എന്ന് നവ്യനായര്‍ പറഞ്ഞതായാണ് വാര്‍ത്ത പ്രചരിപ്പിച്ചത്. എന്നാല്‍ ഈ വിമര്‍ശനങ്ങളെ തള്ളി പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടാനായത് അഭിമാന നിമിഷം എന്ന് നവ്യനായര്‍ പ്രതികരിച്ചതോടെ സഖാക്കളുടെ എല്ലാ വിമര്‍ശനങ്ങളും ആവിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: