തിരുവനന്തപുരം: ഏലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസില്‍ പ്രതിയായ ഷാരൂഖ് സെയ്ഫിയുടെ ഫോണ്‍ നേരത്തെ കേരളത്തില്‍ ആരോ ഉപയോഗിച്ചിരുന്നതായി കണ്ടെത്തല്‍. സെയ്ഫി കേരളത്തില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഈ ഫോണ്‍ കേരളത്തില്‍ ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇത് മറ്റൊരാള്‍ ഉപയോഗിക്കുകയായിരുന്നോ എന്ന് വ്യക്തമല്ല. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഈ ഫോണ്‍ ഉപയോഗിക്കപ്പെട്ടിരുന്നതായി പറയുന്നു.
ഈ കേസില്‍ കേരളത്തില്‍ എത്തിയതിന് ശേഷം ഷാരൂഖ് സെയ്ഫി ബന്ധപ്പെട്ടിരുന്ന വ്യക്തികളുടെ പട്ടിക കേന്ദ്ര രഹസ്യാന്വേഷണ ഏജിന്‍സികള്‍ തയ്യാറാക്കിയതായി അറിയുന്നു.
കേരള പൊലീസിന് പല കാര്യത്തിലും തുമ്പുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. കുറ്റകൃത്യത്തില്‍ ഷാരൂഖ് സെയ്ഫിക്ക് ആരാണ് കൂട്ടുണ്ടായിരുന്നത് എന്നത് സംബന്ധിച്ച് ഒരറിവും ലഭിച്ചിട്ടില്ല. അതുപോലെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് എത്രയോ മണിക്കൂറുകള്‍ ചെലവഴിച്ച ഷാരൂഖ് സെയ്ഫി മറ്റാരെങ്കിലുമായി ബന്ധപ്പെട്ടോ എന്നതിനെക്കുറിച്ചും കേരള പൊലീസിന് അറിവില്ല. എന്തായാലും ഇക്കാര്യത്തില്‍ എന്‍ഐഎ കൂടുതല്‍ അന്വേഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: