തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖല സംബന്ധിച്ചുളള സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ നീക്കിയ സുപ്രീംകോടതി വിധി ആശ്വാസകരമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി .
ദേശീയ ഉദ്യാനങ്ങള്‍, സംരക്ഷിത വനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിധിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം നിയന്ത്രണമുണ്ടായിരുന്നു. കഴിഞ്ഞ ജൂണിലാണ് ഈ മേഖലകളില്‍ സമ്പൂര്‍ണ നിയന്ത്രണം കൊണ്ടുവന്നത്. സമ്പൂര്‍ണ നിരോധനം മാറ്റി സുപ്രീംകോടതി ഇളവ് നല്‍കിയത് ഈ മേഖലകളിലെ ജനങ്ങള്‍ക്ക് ആശ്വാസകരമാണന്നും എ.കെ. ശശീന്ദ്രന് പറഞ്ഞു.
വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കാനും പരിഹാരം കാണുന്നതിനുമായി വിവിധയിടങ്ങളില്‍ സംഘടിപ്പിച്ച വന സൗഹൃദ സദസുകളില്‍ മികച്ച പ്രതികരണമാണ് ഉണ്ടാകുന്നതെന്ന് മന്ത്രി പറഞ്ഞു.വനമേഖലയ്ക്കും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനുമായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: