തിരുവനന്തപുരം : എ ഐ ക്യാമറയുമായി ബന്ധപ്പെട്ട് കെല്‍ട്രോണിനെതിരെ ഉയര്‍ന്ന വിവാദത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. വിവാദം അന്വേഷിക്കാന്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിയോഗിച്ചതായി മന്ത്രി പി രാജീവ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പരാതിയിലെ വിജിലന്‍സ് അന്വേഷണത്തിനായി ഫയലുകളെല്ലാം നല്‍കാന്‍ നിര്‍ദ്ദേശിച്ചതായും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
കെല്‍ട്രോണിനെതിരെയല്ല വിജിലന്‍സ് അന്വേഷണമെന്നും ഉദ്യോഗസ്ഥനെതിരെയാണ് അന്വേഷണമെന്നും മന്ത്രി അറിയിച്ചു. ഉദ്യോഗസ്ഥനെതിരായ പരാതിയിലൊന്ന് എഐ ക്യാമറയുമായി ബന്ധപ്പെട്ടതാണ്. കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കിയത് നിയമാനുസൃതം തന്നെയാണ്. ഉപകരാര്‍ നല്‍കിയ വിവരം കെല്‍ട്രോണ്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
ടെണ്ടറുമായി ബന്ധപ്പെട്ടതെല്ലാം ചെയ്തത് നിയമപരമായാണ് . ഉപകരാര്‍ കൊടുക്കുന്നത് മന്ത്രിസഭയെ അറിയിക്കേണ്ടതില്ലെന്നും പി രാജീവ് പറഞ്ഞു.ഉമ്മന്‍ചാണ്ടി 100 ക്യാമറ സ്ഥാപിച്ചതിന് 40 കോടി ചെലവിട്ടതായും മന്ത്രി രാജീവ് ആരോപിച്ചു. സര്‍ക്കാരിന് മറച്ചുവെക്കാന്‍ ഒന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: