തിരുവനന്തപുരം:കേരളാ പോലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ മാമ്പഴ മോഷണകേസിലെ പ്രതിയായ പൊലീസുകാരനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. ഇടുക്കി എ.ആര് കാംപിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി.വി.ഷിഹാബിനെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്.
പുറത്താക്കലിന് മുന്നോടിയായി ഷിഹാബിന് പൊലീസ് വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്കിരുന്നു. ഇയാള്‍ നല്കിയ വിശദീകരണം തൃപ്തികരമല്ലായിരുന്നു. ഇതാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നതിന് കാരണമെന്ന് ഇടുക്കി എസ്.പി അറിയിച്ചു.ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാര്‍ക്കെതിരായ നടപടിയുടെ ഭാഗമായാണ് തീരുമാനം.
കഴിഞ്ഞ സെപ്തംബര്‍ 28നാണ് ഷിഹാബിന്റെ കുപ്രസിദ്ധമായ മാങ്ങാമോഷണം നടന്നത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന വഴി കാഞ്ഞിരപ്പള്ളി ടൗണിലെ പഴക്കടയില്‍ നിന്നും ഒരു ബോക്സ് മാങ്ങയാണ് മോഷ്ടിച്ചത്. സിസിടിവി ദൃശ്യത്തില്‍ നിന്നായിരുന്നു ഷിഹാബിനെ തിരിച്ചറിഞ്ഞത്. മോഷണക്കേസെടുത്തെങ്കിലും പിന്നീട് പഴക്കടക്കാരന്‍ പരാതി ഇല്ലെന്ന് അറിയിച്ചതോടെ കോടതി കേസ് തീര്‍പ്പാക്കിയിരുന്നു. വിഷയം സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി. സ്കൂള്‍ കലോത്സവങ്ങളില്‍ മോണോ ആക്ടില്‍ മാങ്ങാ മോഷണം സ്ഥിരം ഐറ്റമായിരുന്നു. ഇതോടെ സംസ്ഥാനത്തെ പൊലീസ് സേനയ്ക്കാകെ നാണക്കേടായി. ഇതോടെയാണ് ഷിബാഹിനെ പിരിച്ചുവിടാന്‍ പൊലീസ് തീരുമാനിച്ചത്.
ഷിഹാബ് ഇതിന് മുന്‍പും ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ട്. ഷിഹാബിനെതിരെ മറ്റ് രണ്ട് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: