ന്യൂദല്‍ഹി: വികസിത രാജ്യം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ നീങ്ങുമ്പോള്‍ വിഘടന ശക്തികള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുക എന്നത് സ്വഭാവികമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ഗുജറാത്തില്‍ നടന്ന സൗരാഷ്ട്ര തമിഴ് സംഗമത്തിന്റെ സമാപന ചടങ്ങിനെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകായായിരുന്നു അദേഹം.
നാം വൈവിധ്യത്തെ ആഘോഷിക്കുന്നു. വ്യത്യസ്ഥ ഭാഷകളും വൈദഗ്ധ്യവും നമ്മള് ആഘോഷിക്കുന്നു. നമ്മുടെ വിശ്വാസങ്ങളില്‍ വൈവിധ്യമുണ്ട്. ഈ വൈവിധ്യം നമ്മെ ഭിന്നിപ്പിക്കുന്നില്ല, മറിച്ച് അത് നമ്മുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു. ഒരു അതിഥിക്ക് ആതിഥേയത്വം വഹിക്കുക എന്നത് ഒരു പ്രത്യേക അനുഭവമാണെന്നും എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിന്റെ അനുഭവവും സന്തോഷവും സമാനതകളില്ലാത്തതുമാണ്. ഒരേ ആവേശത്തോടെ സംസ്ഥാനം സന്ദര്‍ശിക്കുന്ന തമിഴ്നാട്ടില്‍ നിന്നുള്ള സുഹൃത്തുക്കള്‍ക്കായി സൗരാഷ്ട്രയിലെ ജനങ്ങള്‍ ചുവന്ന പരവതാനി വിരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
2010ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മധുരയില്‍ സമാനമായ ഒരു പരിപാടിക്ക് താന്‍ തുടക്കമിട്ടത് പ്രധാനമന്ത്രി മോദി ഓര്‍മിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വാരാണസിയില്‍ കാശി-തമിഴ് സംഗമം എന്ന പേരില്‍ സമാനമായ ഒരു പരിപാടി നടന്നതും അദ്ദേഹം വിവരിച്ചു. ഇന്ന് 2047ല്‍ ഇന്ത്യ എന്ന ലക്ഷ്യം (വികസിത രാഷ്ട്രമെന്ന നിലയില്‍) നമുക്ക് ഉണ്ട്.
അടിമത്തത്തിനും (സ്വാതന്ത്ര്യത്തിനു മുമ്പുള്ള ദിനങ്ങള്‍) അതിനു ശേഷവും ഏഴു പതിറ്റാണ്ടുകള്‍ മുതലുള്ള വെല്ലുവിളികള്‍ നമുക്കുണ്ട്. നമുക്ക് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകണം, എന്നാല്‍ വഴിയില്‍, വിഘടന ശക്തികളെയും വഴിതെറ്റിക്കുന്ന ആളുകളെയും നമുക്ക് നേരിടേണ്ടിവരും. എന്നാല്‍, കഠിനമായ സാഹചര്യങ്ങള്‍ക്കിടയിലും പുതിയതായി എന്തെങ്കിലും ചെയ്യാനുള്ള കരുത്ത് ഇന്ത്യക്കുണ്ട്. സോമനാഥില്‍ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് നരേന്ദ്ര മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: