ബംഗളുരു: ഐപിഎല്‍ ക്രിക്കറ്റില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കഴിഞ്ഞ രാത്രി നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സിനെ 55 റണ്‍സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു.
സുബ്മാന്‍ ഗില്‍ 34 പന്തില്‍ 56 റണ്‍സും ഡേവിഡ് മില്ലര്‍ 22 പന്തില്‍ 46 റണ്‍സുമെടുത്തു. അഭിനവ് മനോഹര്‍ 21 പന്തില്‍ 42 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബയ്ക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനേ കഴിഞ്ഞുളളൂ. ജയത്തോടെ 10 പോയിന്റുമായി ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: