ന്യൂദല്‍ഹി: കഴിഞ്ഞ ഒമ്പത് വര്‍ഷത്തില്‍ എല്ലാ അടിസ്ഥാന സൗകര്യ, അനുബന്ധ മേഖലകളിലും പരിവര്‍ത്തനം വരുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെച്ചപ്പെട്ട റോഡ് കണക്റ്റിവിറ്റി സമ്പദ്വ്യവസ്ഥയുടെ മറ്റ് സുപ്രധാന മേഖലകളെ വളരെയധികം ശക്തിപ്പെടുത്തിയെന്നും അദേഹം ട്വീറ്റ് ചെയ്തു.
സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച മോദി സര്‍ക്കാര്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 50,000 കിലോമീറ്റര്‍ ദേശീയ പാതയാണ് രാജ്യത്തില്‍ മെച്ചപെടുത്തിയത്. അതായത് ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2014-15ല്‍ ഇന്ത്യയില്‍ ആകെ 97,830 കിലോമീറ്റര്‍ ദേശീയ പാതയാണ് ഉണ്ടായിരുന്നത്. അത് 2023 മാര്‍ച്ചോടെ 1,45,155 കിലോമീറ്ററായി മോദിസര്‍ക്കാര്‍ വികസിപ്പിച്ചു. 2014-15ല്‍ പ്രതിദിനം 12.1 കിലോമീറ്റര്‍ റോഡുകള്‍ നിര്മിച്ചിരുന്നതില് നിന്ന് ഇന്ന് 28.6 കിലോമീറ്ററായി മാറി.
ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില് റോഡുകളും ഹൈവേകളും നിര്‍ണായക പങ്ക് വഹിക്കുന്നു. റോഡ് ഗതാഗതം സാമ്പത്തിക വികസനം മാത്രമല്ല, സാമൂഹിക വികസനം, പ്രതിരോധ മേഖലകള്‍, ജീവിതത്തിനുള്ള അടിസ്ഥാന കാര്യങ്ങളുടെ ലഭ്യത എന്നിവയുടെ അടിസ്ഥാനമാണ്.
ഏകദേശം 85 ശതമാനം യാത്രക്കാരും 70 ശതമാനം ചരക്ക് ഗതാഗതവും ഓരോ വര്‍ഷവും റോഡുകളിലൂടെയാണ് കൊണ്ടുപോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവിലെ റോഡ് വികസനത്തിന്റെ പ്രാധാന്യം ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയ്ക്ക് ഏകദേശം 63.73 ലക്ഷം കിലോമീറ്റര്‍ റോഡ് ശൃംഖലയുണ്ട്. ഇത് ലോകത്തിലെ തന്നെ രണ്ടാമതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: