തിരുവനനന്തപുരം : എഐ ക്യാമറ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. സെയ്ഫ് കേരള പദ്ധതിയില്‍ മുന്‍ ജോയിന്റ് ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ രാജീവന്‍ പുത്തലത്ത് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഓഫീസിലെ ക്ലര്‍ക്ക് എന്നിവര്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം.
എഐ ക്യാമറകള്‍. ലാപ്‌ടോപ്പ്, വാഹനങ്ങള്‍ എന്നിവ വാങ്ങിയതില്‍ അഴിമതി നടത്തിയെന്നതാണ് ഇരുവര്‍ക്കുമെതിരായ ആരോപണം. എന്നാല്‍ മാര്‍ച്ചില്‍ വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമതി നല്‍കിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
അതേസമയം ഉദ്യോഗസ്ഥനെതിരെയുള്ള പരാതിയിലെ അന്വേഷണമാണെങ്കിലും എഐ ക്യാമറ ഇടപാടിലേക്ക് എത്തിയത് എങ്ങിനെ ടെണ്ടര്‍ നടപടികള്‍ർ എന്നിവ സംബന്ധിച്ചും കാര്യങ്ങള്‍ വിജിലന്‍സിന് അന്വേഷിക്കേണ്ടി വരും. എന്നാല്‍ ടെണ്ടര്‍നടപടികളില്‍ താന്‍ ഇടപെടലുകള്‍ നടത്തിയിട്ടില്ല. അന്വേഷണം നടക്കട്ടേയെന്നും രാജീവന്‍ പുത്തലത്ത് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: