തിരുവനന്തപുരം: അന്താരാഷ്‌ട്ര നിലവാരമുള്ള വന്ദേഭാരതിന്റെ കന്നിയാത്രയ്‌ക്ക് മോദി പച്ചക്കൊടി വീശിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് അതിന്റെ ചില്ലുകളില്‍ പോസ്റ്ററുകള്‍ ഒട്ടിച്ച് വൃത്തികേടാക്കിയ ഈ യുവാക്കള്‍ ആരാണ്? ഇവരുടെ ചിത്രങ്ങള്‍ ലഭ്യമാണ്. കന്നിയോട്ടത്തില്‍ തന്നെ വന്ദേഭാരതിനെ രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിക്കാന്‍ വേണ്ടി വൃത്തികേടാക്കിയതിനെതിരെ വന്‍തോതിലാണ് പ്രതിഷേധം ഉയരുന്നത്.
വി.കെ. ശ്രീകണ്ഠന്‍ എംപി പറയുന്നത് ഈ ചെറുപ്പക്കാര്‍ ആരാണ് എന്ന് തനിക്കറിയില്ല എന്നാണ്. ഷൊര്‍ണൂരില്‍ വന്ദേഭാരത് എത്തിയ ഉടന്‍ മഴവെള്ളം ഉപയോഗിച്ചാണ് യുവാക്കള്‍ പോസ്റ്റര്‍ വന്ദേഭാരതിന്റെ ചില്ലുകളില്‍ പതിപ്പിച്ചതെന്ന് പറയുന്നു. പോലീസും ആർപിഎഫും നിൽക്കെയാണ് പോസ്റ്റർ പതിപ്പിച്ചതെന്നും അത് അതാരാണെന്ന് 100 ശതമാനവും തനിക്ക് അറിയില്ലെന്നുമാണ് ശ്രീകണ്ഠൻ പറയുന്നത്. പ്രശ്നത്തില്‍ നിന്നും തലയൂരാന്‍ പോസ്റ്ററൊട്ടിച്ചവരെക്കുറിച്ച് റെയിൽവേ ഇന്‍റലിജൻസ് തന്നെ അന്വേഷണം നടത്തട്ടെയെന്ന ആവശ്യമുന്നയിക്കുകയാണ് ശ്രീകണ്ഠൻ ഇപ്പോള്‍. എന്നാല്‍ ശ്രീകണ്ഠന്‍ മാപ്പ് പറയണമെന്ന ആവശ്യം ശക്തമാവുകയാണ്. കേന്ദ്രമന്ത്രി വി. മുരളീധരനും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
കന്നി ഓട്ടത്തില്‍ തന്നെ വന്ദേഭാരതിനെ ലോക്കലാക്കി മാറ്റിയത് കോണ്‍ഗ്രസുകാരാണെന്നാണ് ആരോപണം. വന്ദേഭാരതിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് ലഭിച്ചതിന്റെ പേരില്‍ ശ്രീകണ്ഠനെ അഭിനന്ദിക്കുന്ന പോസ്റ്ററുകളായിരുന്നു ഇത്. ഒട്ടേറെ ചില്ലുകളില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചു.റെയിൽവേ പൊലീസ് സംഘമെത്തി പിന്നീട് പോസ്റ്ററുകൾ ഉടൻ നീക്കം ചെയ്യുകയായിരുന്നു.
42 വിദ്യാര്‍ത്ഥികളുമായി മോദി വന്ദേ ഭാരത് ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായി സംവദിച്ചിരുന്നു. അതില്‍ പല കുട്ടികളും ഏറെ വൈകാരികതയോടെയാണ് വന്ദേ ഭാരത് എന്ന അത്യാധുനിക എക്സ്പ്രസ് ട്രെയിനിനെ കണ്ടത്. പലരും വന്ദേഭാരതിന്റെ ചിത്രങ്ങള്‍ വരച്ചത് മോദി നോക്കിക്കണ്ടിരുന്നു. ആ നിര്‍മ്മലമായ ശിശുഭാവനകളാണ് വകതിരിവില്ലാത്ത കോണ്‍ഗ്രസുകാരുടെ നെറികേടില്‍ വികൃതമായത്.
കേരളത്തിന്റെ പുതിയ മുഖത്തിന്റെ പ്രതീകമായാണ് വന്ദേഭാരത് പ്രധാനമന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരം കേരളത്തില്‍ എത്തിച്ചത്. പക്ഷെ അതിന് ഒരു വിലയും കല്‍പിക്കാതെ, വികൃതമാക്കുക എന്ന ഒറ്റ ഉദ്ദേശ്യമാണ് ഈ പോസ്റ്റര്‍ പതിച്ച കോണ്‍ഗ്രസുകാര്‍ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: