Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വന്ദേഭാരത് യാത്ര: ആകാംക്ഷ, അത്ഭുതം, കൗതുകം… ഒടുവില്‍ അഭിമാനം

ഏഴുമണിയോടെയാണ് സുരക്ഷാ പരിശോധനയോടെ സ്‌റ്റേഷനിലുള്ളിലേക്ക് കടത്തിവിട്ടത്. എല്ലാവരും ട്രെയിനിനൊപ്പം സെല്‍ഫി എടുക്കുന്ന തിരക്കില്‍. 7.45 ഓടെ ആദ്യം സി 5 ബോഗിയിലെ വാതില്‍ മാത്രം തുറന്നു. പിന്നെ ഓരോരുത്തരായി ട്രെയിനിലുള്ളിലേക്ക്. വിമാനത്തിനുള്ളിലെ സൗകര്യങ്ങള്‍.

അനീഷ് അയിലം by അനീഷ് അയിലം
Apr 25, 2023, 08:56 pm IST
in Kerala

തിരുവനന്തപുരം: സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ രാവിലെ ആറുമണി മുതല്‍ വന്ദേഭാരതില്‍ കയറാനായി പ്രത്യേക പാസുമായി എത്തിയവരുടെ നീണ്ടനിര പ്രത്യക്ഷമായി. പ്രത്യേകം ക്ഷണിതാക്കളായ വിദ്യാര്‍ഥികള്‍ ദേശീയ പതാകകളേന്തിയിരുന്നു. വാര്‍ത്തകളിലൂടെ അറിഞ്ഞ വന്ദേഭാരതിലേക്ക് കയറാന്‍ പോകുന്നതിന്റെ ആകാംക്ഷയും ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നതിലെ സന്തോഷവുമായിരുന്നു ഏവര്‍ക്കും.

ഏഴുമണിയോടെയാണ് സുരക്ഷാ പരിശോധനയോടെ സ്‌റ്റേഷനിലുള്ളിലേക്ക് കടത്തിവിട്ടത്. എല്ലാവരും ട്രെയിനിനൊപ്പം സെല്‍ഫി എടുക്കുന്ന തിരക്കില്‍. 7.45 ഓടെ ആദ്യം സി 5 ബോഗിയിലെ വാതില്‍ മാത്രം തുറന്നു. പിന്നെ ഓരോരുത്തരായി ട്രെയിനിലുള്ളിലേക്ക്.

വിമാനത്തിനുള്ളിലെ സൗകര്യങ്ങള്‍. കയറുന്നവരുടെ മുഖത്ത് അമ്പരപ്പും അത്ഭുതവും മാത്രം. എല്ലാവരും ആദ്യം പോയത് എക്‌സിക്യൂട്ടീവ് കോച്ചിലേക്ക്. 180 ഡിഗ്രിയില്‍ കറങ്ങുന്ന കസേരയും വിമാനത്തിലെ പോലെ ചെയര്‍ഹാന്റിലില്‍ ഒളിപ്പിച്ച ഫുഡ്‌ട്രേയും ഒക്കെ കൗതുക കാഴ്ചകളായി.

പിന്നീട് ട്രെയിന്‍ മുഴുവന്‍ നടന്നു കാണലായി. ദൃശ്യങ്ങള്‍ പകര്‍ത്തിയും യാത്രക്കാരുടെ അനുഭവം ചോദിച്ചറിഞ്ഞും ചാനലുകളും ഓണ്‍ലൈന്‍ മീഡിയകളും ട്രെയിനില്‍ തലങ്ങും വിലങ്ങും പാച്ചിലായി. എല്ലാവരുടെയും ശബ്ദത്തില്‍ കൗതുകം നിറഞ്ഞുനിന്നു. ട്രെയിനിലെ അത്യാധുനിക സംവിധാനങ്ങളും ടോയ്‌ലറ്റും ഒക്കെ അടിപൊളിയെന്ന് യാത്രക്കാര്‍. ട്രെയിന്‍ മുഴുവന്‍ കറങ്ങി നടന്നവര്‍ സ്വന്തം സീറ്റുകളിലേക്കെത്തി.

സീറ്റുകള്‍ പുഷ്ബാക്ക് ചെയ്യാനായിരുന്നു എല്ലാവരുടെയും ശ്രമം. ഹാന്റിലില്‍ ഒളിപ്പിച്ചിരുന്ന പുഷ്ബാക്ക് ബട്ടണ്‍ കണ്ടെത്താന്‍ പലരും ഏറെ നേരമെടുത്തു. കണ്ടെത്തിയവര്‍ മറ്റുള്ളവര്‍ക്ക് കാണിച്ചുനല്‍കുന്ന സൗഹൃദ കാഴ്ചകള്‍. വീണ്ടും സെല്‍ഫിയിലേക്കും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്യലുമായി തിരക്കിലേക്ക്.

ഒമ്പതര മണിയോടെ ട്രെയിനിലെ ഡോറുകള്‍ അടയ്‌ക്കുന്നുവെന്ന് സന്ദേശമെത്തി. അല്‍പനേരം നിശബ്ദം. ട്രെയിനിലെ ശീതീകരണ സംവിധാനം ഒന്നുകൂടി ഉഷാറായി. പ്രധാനമന്ത്രി എയര്‍പോര്‍ട്ടിലേക്ക് എത്തുന്ന വാര്‍ത്തകള്‍ മൊബൈലുകളില്‍ നിറഞ്ഞു.  രാവിലെ 10.20ന് പ്രധാനമന്ത്രി സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. അതിനാല്‍ 10.15 ന് തന്നെ ട്രെയിനിന്റെ എഞ്ചിന്‍ സ്റ്റാര്‍ട്ടാക്കി.

അദ്ദേഹത്തിന്റെ വാഹന വ്യൂഹം സ്‌റ്റേഷനു മുന്നില്‍ എത്തിയത് 10.52നായിരുന്നു. ട്രെയിനിലുള്ളിലും ആവേശം അലതല്ലി. പ്രധാനമന്ത്രി ആദ്യ കമ്പാര്‍ട്ട്‌മെന്റിലേക്ക് കയറി. വന്ദേഭാരതിനെ ആസ്പദമാക്കി വിവിധ വിദ്യാലയങ്ങളില്‍ ചിത്രം, കവിത, ഉപന്യാസ രചനാമല്‍സരങ്ങളില്‍ വിജയം നേടിയ  വിദ്യാര്‍ഥികള്‍ അദ്ദേഹത്തിനായി കാത്തിരിപ്പുണ്ടായിരുന്നു. അവരോട് അദ്ദേഹം 20 മിനിട്ടോളം സംസാരിച്ചു.

പ്രധാനമന്ത്രി ട്രെയിനില്‍ ഇറങ്ങി നേരെ വേദിയിലേക്ക് കയറി. 11.12ന് ഫഌഗ് ഓഫ്. പിന്നെ ഒറ്റകുതിപ്പായിരുന്നു. നിമിഷം കൊണ്ട് 60ല്‍ എത്തി. പേട്ട കടന്നു പോയത് 89 കീ.മി. വേഗത്തില്‍. വളവുകളില്‍ വേഗം കുറയുന്നതും വളവ് കഴിയുമ്പോള്‍ വേഗം കൂടുന്നതും നിമിഷനേരം കൊണ്ട്.

തുമ്പയ്‌ക്കും കഴക്കൂട്ടത്തിനും ഇടയില്‍ വേഗത ആദ്യ സെഞ്ച്വറി അടിച്ചു. വര്‍ക്കലയ്‌ക്കു തൊട്ടുമുമ്പ് 101 ല്‍ കുതിച്ചു. കൊല്ലം വളവ് തിരിയാന്‍ 12 ലേക്ക് വരെ ചുരുങ്ങേണ്ടിവന്നു. വന്ദേഭാരതില്‍ ടിടിഐമാരായി ഉണ്ടായിരുന്നത് 16 പേര്‍. അതില്‍ 13 പേരും കായിക താരങ്ങളെന്ന പ്രത്യേകതയും ഉണ്ടായി.

വന്ദേഭാരതിനെ കാണാന്‍ ട്രാക്കിന് ഇരുവശവും നൂറുകണക്കിന് പേരാണ് ഓരോ സ്ഥലത്തും കാത്തുനിന്നത്. പുഷ്പവൃഷ്ടി നടത്തിയും കൈവീശി കാണിച്ചും ചിത്രങ്ങള്‍ പകര്‍ത്തിയും ആവേശത്തോടെ ശബ്ദമുണ്ടാക്കിയും അവര്‍ വന്ദേഭാരതിനെ വരവേറ്റു. നിര്‍ത്തിയ സ്‌റ്റേഷനുകളിലെല്ലാം ആവേശോജ്ജ്വല സ്വീകരണങ്ങള്‍. ഇതുകൂടി ആയതോടെ ട്രെയിനിലുള്ളിലുള്ളവരും ആവേശഭരിതരായി. ആകാംക്ഷയും കൗതുകവും അത്ഭുതവുമെല്ലാം വഴിമാറി. എല്ലാവരുടെയും മുഖത്ത് ഭാരതത്തിന്റെ സ്വന്തം വന്ദേഭാരതിന്റെ ആദ്യയാത്രയില്‍ പങ്കെടുക്കാനായതിന്റെ അഭിമാനം തെളിഞ്ഞുനിന്നു.

Tags: keralanarendramodiതിരുവനന്തപുരംകേന്ദ്ര സര്‍ക്കാര്‍vande bharat expressതിരുവനന്തപുരം സെന്‍ട്രല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

News

വരുൺ ഗാന്ധി രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരുന്നോ? പ്രധാനമന്ത്രിയെ കുടുംബ സമേതം കണ്ടു

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.