വന്ദേ ഭാരത് എക്‌സ്പ്രസിലെ കന്നിയാത്രക്കാരനായിരുന്ന നിംസ് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഫൈസല്‍ ഖാന്‍, യാത്രയെക്കുറിച്ച് എഴുതുന്നു
ബഹു:പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ച വന്ദേ ഭാരത് ട്രെയിനിൽ ആദ്യ യാത്രികരിൽ ഒരാളാകുവാൻ കഴിഞ്ഞത് വളരെ ഭാഗ്യമായി കരുതുന്നു.
അത്യാധുനിക സൗകര്യങ്ങളോടെ വളരെ വേഗത്തിൽ സഞ്ചരിക്കുന്ന വന്ദേ ഭാരതിൽ സഞ്ചരിച്ചു കൊണ്ടിരുന്നപ്പോൾ എന്റെ ഓർമ്മയിൽ വന്ന ഒരനുഭവം ഇവിടെ പങ്കു വെക്കണമെന്ന് തോന്നി
എന്റെെ wife house കാസർകോടാണ്. വർഷത്തിൽ കുറഞ്ഞത് 7-8 പ്രാവശ്യം കാറിലും ട്രെയിനുലുമായി പോകാറുണ്ട്. മാസങ്ങൾക്കു മുമ്പ് ബുക്ക് ചെയ്താൽ മാത്രമാണ് ട്രെയിനിൽ ടിക്കറ്റു കാട്ടുകയുള്ളു. അതുകൊണ്ട് കുടുതലും റോഡുമാർഗ്ഗമാണ് സഞ്ചരിക്കുന്നത്. ഒരു നാൾ മലബാർ എക്സ്പ്രസിൽ കാസർകോട് പോകുകയായിരുന്നു.
ഒരു ബെർത്തു പോലും കിട്ടാതെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിൻ . ഓരോ സ്റ്റോപിലും നിർത്തി നിർത്തി പതിവിലും വളരെ താമസിച്ചു ഇഴഞ്ഞു നീങ്ങുകയാണ് . വെളുപ്പിനെ കോഴിക്കോട് എത്തിയപ്പോൾ യാത്രക്കാരുടെ എണ്ണം കുറഞ്ഞു തുടങ്ങി. ഓരോ സ്റ്റോപ്പു കഴിയുമ്പോഴും യാത്രക്കാരുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു. ഒന്നു രണ്ടു കംബാർട്ട്മെന്റ് അകലെയുള്ള ഒരു കുഞ്ഞിന്റെ സംസാരം എനിക്കു കേൾക്കാം. അവൻ വാചാലനാണ്. ആരോടോ ഉച്ചത്തിൽ സംസാരിക്കുന്നു. വാശി പിടിച്ചു കരയുന്നു. അവൻ നിരന്തരം ഒരേ കാര്യമാണ് ചോദിച്ചു കൊണ്ടിരിക്കുന്നത്. എന്തുകൊണ്ട് എന്നെ zoo ൽ കൊണ്ടുപോയില്ല. തിരുവനന്തപുരത്തു പോകുമ്പോൾ എന്നെ കൊണ്ടുപോകാ മെന്ന് പറഞ്ഞിട്ട് എന്നെ പറ്റിച്ചല്ലെ? നമ്മൾ എപ്പോ വീടെത്തും? ഇതു തന്നെ മണിക്കുറുകളായി ഞാൻ കേട്ടുകൊണ്ടിരിക്കുകയാണ്. ചിമ്പാൻസിയുടെ ശബ്ദമെങനെ? ടൈഗറിന്റെ എങ്ങനെ ? പറഞ്ഞു താ അമ്മേ?
ഈ കുസൃതികളെല്ലാം ആദ്യം പ്രതികരിച്ച അമ്മ പിന്നീട് അവൻ പറയുന്നതു പോലെ ഓരോ മൃഗങ്ങളുടെയും ശബ്ദം അനുകരിക്കുന്നുണ്ടായിരുന്നു. ട്രെയിൻ പയ്യന്നൂർ എത്തി. അവിടെയും അരമണിക്കൂറിലധികം പിടിച്ചിട്ടു. ആ കുട്ടിയുടെ നിരന്തര ബഹളത്തെ സഹികെട്ട് അമ്മ പറയുന്നുണ്ടായിരുന്നു. നീ ഒന്നു ക്ഷമിക്ക് .. ഇപ്പോൾ വീടെത്തുമെന്ന്. ഇവരുടെ ശബ്ദം അലോസരമായതു കൊണ്ട് ഞാൻ ഡോറിന്റെ വശത്തു പോയി നിന്നു. വീണ്ടും ട്രെയിൻ ഇഴഞ്ഞു തുടങ്ങി. അടുത്ത സ്റ്റോപ്പ് തൃക്കരിപ്പൂരാണെന്നു തോന്നുന്നു. അവിടെയും നിർത്തി. ഞാൻ വാതിലിൽ നില്ക്കുകയാണ്. ഇത്രയും നേരം ശബ്ദം കേട്ടുകൊണ്ടിരുന്ന ആ സ്ത്രീ വാതിലിനടുത്തെത്തി. എന്നോട് ഒരു ചെറിയ ഫ്ലാസ്കും 50 രൂപ നോട്ടും നീട്ടിയിട്ടു പറഞ്ഞു .ഞാനും മോനും ഒറ്റക്കാണ്. മോനു കുറച്ചു ചൂടു പാലു വാങ്ങി തരുമോ എന്ന്?
ഞാൻ ശരി എന്നു പറഞ്ഞു. ഞാൻ പുറത്തിറങ്ങിയതും ട്രെയിൻ അനങ്ങി തുടങ്ങി . അവർക്കതു വാങ്ങി കൊടുക്കുവാൻ കഴിഞ്ഞില്ല. അവർ പോയി. കുറച്ചു കഴിഞ്ഞ് ചായ വില്ക്കുന്ന ഒരാൾ അടുത്ത കോച്ചിൽ നില്ക്കുന്നതു കണ്ടു. ആ കുട്ടിക്കു ഒരു ചായയെങ്കിലും മേടിച്ചു കൊടുക്കാമെന്നു കരുതി ഞാൻ ചായയുമായി അവരുടെ കംബാർട്ട്മെന്റിലേക്കു നടന്നു. അവിടെ നിന്നും അവന്റെ ബഹളം അപ്പോഴും കേൾക്കാമായിരുന്നു. എന്തുകൊണ്ട് എന്നെ ZOO- ൽ കൊണ്ടുപോയില്ല ?? അമ്മയെ എനിക്കിഷ്ടമില്ല .. ഞാൻ അവിടെ എത്തി. ആ അമ്മ എഴുന്നേറ്റു .ഞാൻ ചായ കൊടുത്തപ്പോഴാണ് പറയുന്നത്. അവനു ചായ കുടിക്കാൻ പാടില്ല. ചെറു ചൂടു പാലു മാത്രമെ കുടിക്കാവു . അവന് ഇൻഫ്കഷൻ ഒട്ടും വരുവാൻ പാടില്ല. അവനു ബ്രെയിൻ ട്യൂമർ ബാധിച്ച് കാൻസർ 4th സ്റ്റേജാണ് . തിരുവനന്തപുരത്ത് ZOO കാണിക്കാമെന്നത്രെ പറഞ്ഞിട്ടാണ് അവനെ RCC യിൽ കൊണ്ടുപോയത്. ഇന്നലെ ഉച്ചക്കു ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ആയതാണ്. ഇപ്പോൾ മണി രാവിലെ 11 കഴിഞ്ഞു. പത്തിരുപത് മണിക്കൂറോളം ആ കുഞ്ഞിനെ ഒറ്റക്ക് പരിചരിച്ച ആ അമ്മയുടെ പരിഭ്രാന്തിയും സഹനവും ഞാനിപ്പോഴും ഓർക്കുന്നു.
ഇന്ന് വന്ദേ ഭാരത് എക്സ്പ്രസ്സിൽ E-I കോച്ചിൽ സീറ്റ് നമ്പർ 8-ൽ ഇരിക്കുമ്പോൾ ഒരു ആരോഗ്യ പ്രവർത്തകൻ എന്ന നിലയിൽ തികച്ചും അഭിമാനം തോന്നിയ നിമിഷമാണ്. രാവിലെ 5 മണിക്കു തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടാൽ ഉച്ചക്കു 12 മണി കഴിയുമ്പോൾ കണ്ണൂർ എത്തുമെന്നത് രോഗികളെ സംബന്ധിച്ച് വളരെ ആശ്വാസമാണ്. വടക്കൻ കേരളത്തിൽ നിന്നും കാൻസർ , ഹൃദയം ,neuro ,വൃക്ക ,കരൾ തുടങ്ങി 100 കണക്കിനു രോഗികൾ ആണ് periodical check up നു വേണ്ടി ദിവസവും തലസ്ഥാനത്തുള്ള RCC യിലും ശ്രീ ചിത്രയിലും മറ്റ് ആശുപത്രികളി ലെല്ലാമായി എത്തുന്നത്. മേൽപറഞ്ഞ അസുഖങ്ങൾ കാരണം രോഗികൾ ശാരീരികമായി അങ്ങയറ്റം അവശത അനുഭവിക്കുന്നവരാണ്. പ്രാഥമിക കർമ്മങ്ങൾക്കു പോലും വളരെയധികം സമയം വേണ്ടി വരുന്നവരാണ്.
El- കോച്ചിലെ ഡിജിറ്റൽ display യിൽ “namaste ..vande Bharath” എന്നു തെളിഞ്ഞ് നിമിഷങ്ങൾ കൊണ്ട് 100. KM വേഗതയിൽ വെളുത്ത പടക്കുതിരയെ പോലെ വന്ദേ ഭാരത് കുതിച്ചു പാഞ്ഞപ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി. കാൻസർ ബാധിച്ച മകനെയും കൊണ്ട് 20 മണിക്കൂർ യാത്ര ചെയ്ത ആ അമ്മയുടെ മുഖമാണ് അപ്പോൾ എനിക്കോർമ്മ വന്നത്. ഇതു പോലുള്ള രോഗികൾക്ക് സാന്ത്വനമേകുവാൻ ഇന്നു മുതൽ വന്ദേ ഭാരത് എക്സ്പ്രസ് അതിവേഗം പാഞ്ഞു കൊണ്ടിരിക്കും INDIA’S PRIDE എന്ന സ്ലോഗനുമായി ….. JAI HIND
പ്രതികരിക്കാൻ ഇവിടെ എഴുതുക: