ചെന്നൈ: ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ പുറത്തുവിട്ട ഡിഎംകെ നേതാക്കള്‍ നടത്തിയ കോടികളുടെ അഴിമതിക്കഥ പറയുന്ന ഡിഎംകെ ഫയല്‍സില്‍ തട്ടി സ്റ്റാലിന്‍ മന്ത്രിസഭ ആടിയുലയുന്നു. ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ രാജിവെച്ചേയ്‌ക്കുമെന്നതാണ് ഏറ്റവും ഒടുവിലത്തെ അഭ്യൂഹം.
സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിനും മരുമകന്‍ ശബരീശനും ചേര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 30,000 കോടി നേടിയെന്നും ആ പണം എവിടെ ഒളിച്ചുവെയ്‌ക്കുമെന്നതാണ് ഇവരുടെ പ്രശ്നമെന്നും ഒരു പത്രപ്രവര്‍ത്തകനോട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞതിന്റെ ശബ്ദരേഖ അണ്ണാമലൈ തെളിവായി പുറത്തുവിട്ടിരുന്നു. ഇത് തമിഴ്നാട്ടിലും ഡിഎംകെയ്‌ക്കകത്തും വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. പളനിവേല്‍ ത്യാഗരാജനെതിരെയും ഡിഎംകെയില്‍ ഒരു വിഭാഗം തിരിഞ്ഞിരിക്കുകയാണ്.
വൈകാതെ ചൊവ്വാഴ്ച തന്നെ പളനിവേല്‍ ത്യാഗരാജന്‍ മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തും. പത്രപ്രവര്‍ത്തകനുമായി സംസാരിച്ചതിന്റെ സത്യാവസ്ഥ ചോദിക്കാനാണ് സ്റ്റാലിന്‍ കൂടിക്കാഴ്ചയ്‌ക്ക് വിളിച്ചിരിക്കുന്നത്. അണ്ണാമലൈ പുറത്തുവിട്ട ഓഡിയോ ടേപ് കൃത്രിമമാണെന്ന് വാദിയ്‌ക്കുകയായിരുന്നു പളനിവേല്‍ ത്യാഗരാജനും ഡിഎംകെയും ഇതുവരെ. പക്ഷെ തിങ്കളാഴ്ച ആദായനികുതി വകുപ്പ് സ്റ്റാലിന്റെ മരുമകന്‍റേത് ഉള്‍പ്പെടെ 50 ഇടങ്ങളില്‍ റെയ്ഡ് നടത്തിയത് വലിയ തലവേദനയായിരിക്കുകയാണ്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ചില രേഖകള്‍ ഇവര്‍ക്ക് ലഭിച്ചതായി അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: