തൃശൂര്‍: തൃശൂരില്‍ കല്യാണ്‍ സ്വാമിമാരായ കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്യാണ്‍ രാമനും കല്യാണ്‍ സില്‍ക്സ് ഉടമ പട്ടാഭിരാമനും മുന്‍കയ്യെടുത്ത് സ്ഥാപിച്ച 36 അടി ഉയരമുള്ള ഹനുമാന് പ്രതിമ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ഹനുമാന് പ്രതിമ തൃശൂരിലെ കല്യാണ്‍ സ്വാമിമാരുടെ കുടുംബക്ഷേത്രമായ പൂങ്കുന്നം സീതാരാമ അഗ്രഹാര ക്ഷേത്രത്തിലാണ് ഉയര്‍ത്തിയിരിക്കുന്നത്.
36 അടി ഉയരമുള്ള പ്രതിമ 20 അടി ഉയരമുള്ള പീഠത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രതിമയും പീഠവും ഉള്‍പ്പെടെ ആകെ ഉയരം 56 അടി ഉയരമുണ്ട്.
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രതിമയാണ് ആന്ധ്രയിലെ നന്ദ്യാല്‍ അല്ലഗഡയില്‍ കൊത്തിയെടുത്ത 100 ടണ്‍ ഭാരമുള്ള ഈ പ്രതിമ. രണ്ടര കോടി രൂപയിലാണ് പ്രതിമയുടെ നിര്‍മ്മാണം. രണ്ടു ട്രക്കുകളിലായി നാല് ദിവസം യാത്ര ചെയ്താണ് പ്രതിമ പൂങ്കുന്നത് എത്തിച്ചത്. പ്രതിമ കൊണ്ടുവരാനുള്ള യാത്രച്ചെലവ് തന്നെ പത്ത് ലക്ഷം രൂപയോളമായി.
പ്രതിമ നേരത്തെ എത്തിയെങ്കിലും ഉദ്ഘാടനം കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രിയെക്കൊണ്ട് ചെയ്യിക്കാമെന്ന് കരുതി കാത്തിരിക്കുകയായിരുന്നു. ആ സ്വപ്നമാണ് സഫലമാകുന്നത്.
ശില്പി വി. സുബ്രഹ്മണ്യന് ആചാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിമ നിര്‍മ്മിച്ചത്. പ്രശസ്ത ശിൽപി വി. സുബ്രഹ്മണ്യം ആചാര്യലുവിന്റെ ശ്രീഭാരതി ശിൽപകലാമന്ദിരമാണ് പ്രതിമ കൊത്തിയെടുത്തത്. 40-ലധികം ശിൽപികളുടെ നാല് മാസത്തെ അദ്ധ്വാനമാണ് ശിൽപം.വലതുകൈയാല്‍ ഭക്തരെ അനുഗ്രഹിക്കുന്ന ഹനുമാന് രൂപമാണ് കൊത്തിയെടുക്കുന്നത്. രാമായണത്തിലെ പ്രസക്തഭാഗങ്ങള്‍ പ്രതിമയില്‍ പ്രതിഫലിക്കുന്ന രീതിയില്‍ ലേസര്‍ ഷോയും സംഘടിപ്പിക്കുന്നുണ്ട്. കവി തുളസീദാസ് ഹനുമാനെക്കുറിച്ച് രചിച്ച ഭക്തികാവ്യമാണ് ഈ ലേസര്‍ ഷോയ്ക്ക് പശ്ചാത്തലമായി അവതരിപ്പിക്കുക. ഈ ഗാനത്തിന്റെ റെക്കോഡിങ്ങ് കഴിഞ്ഞു.
വിജയവാഡയില്‍ നിന്നുള്ള മണിശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലേസര്‍ ഷോ സജ്ജീകരിക്കുന്നത്. ഒരു കോടി രൂപയാണ് ലേസര്‍ ഷോയ്ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: