തിരുവനന്തപുരം : എഐ ക്യാമറകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെ നിരത്തുകളിലെ നിയമലംഘനങ്ങള്‍ കാര്യമായി കുറയ്ക്കാന്‍ സാധിച്ചതായി മോട്ടോര്‍വാഹന വകുപ്പ്. എഐഐ ക്യാമറകള്ക്ക്് പ്രവര്‍ത്തനം തുടങ്ങിയതോടെ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. സ്പെഷ്യല്‍ സ്ക്വാഡുകള്‍ക്ക് കേസില്ലാത്ത അവസ്ഥയാണിപ്പോളെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
എഐ ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് വലിയ പിഴയാണ് ഈടാക്കുക. ഇതില്‍ നിന്നും ഒഴിവാകാന്‍ സാധിക്കുകയില്ല. അതിനാല്‍ എല്ലാവരും പിഴപ്പേടിയില്‍ റോഡുനിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നാണ് ചുരുങ്ങിയ ദിവസങ്ങളില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. എംവിഡി സ്ക്വാഡുകള്‍ക്കുള്ള പ്രതിദിന കേസ് ടാര്‍ജറ്റുകള്‍ തന്നെ തികയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. പ്രധാന റോഡുകളിലാണ് പ്രധാനമായും എഐ ക്യാമറകള്‍ വെച്ചിരിക്കുന്നത്. അതിനാല്‍ ഈ റോഡുകളിലെ നിയമലംഘനങ്ങള്‍ കുറഞ്ഞിട്ടുണ്ട്.
അതിനാല്‍ ഇനി ഇടറോഡുകളിലേക്കിറങ്ങി പരിശോധന കര്‍ശനമാക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. അതേസമയം എഐ ക്യാമറകള്‍ ഒരുമാസത്തേയ്ക്ക് ട്രയല്‍ റണ്‍ ആണ് അതിനുശേഷം മാത്രമേ നിയമലംഘനങ്ങള്‍ പിഴ ഈടാക്കൂ. എന്നാല്‍ ആദ്യഘട്ടത്തില്‍ ക്യാമറകളില്‍ ചില സാങ്കേതികപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിരുന്നു. ഇതുകൂടി പരിഹരിച്ച് പൂര്‍ണസജജമായതിനുശേഷം മാത്രമായിരിക്കും പിഴയീടാക്കുന്ന ഘട്ടത്തിലേക്കു കടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: