കൊച്ചി: കേരളത്തിലെ ആയുര്‍വേദത്തിന്റെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കുമ്പോള്‍ ഇവിടെ ചില ആളുകള്‍ രാവും പകലും സ്വര്‍ണ്ണം കടത്താനാണ് അവരുടെ അധ്വാനം ഉപയോഗിച്ചിരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
കേരളത്തിലെ ആയുര്‍വ്വേദം അപാരശക്തിയുള്ളതാണെന്നും ഈയിടെ ഒരു കേന്ദ്രമന്ത്രിയുടെ ബന്ധുവിന് കാഴ്ച നല്‍കിയത് ആയുര്‍വ്വേദ ചികിത്സയാണെന്നും പറഞ്ഞശേഷമാണ് സ്വര്‍ണ്ണക്കള്ളക്കടത്ത് പരാമര്‍ശ വിഷയമായത്. കേരളത്തിലെ ആയുര്‍വേദത്തിന്റെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ കേന്ദ്രം കഠിനാധ്വാനം ചെയ്തപ്പോള്‍ കേരളം രാവും പകലും സ്വര്‍ണ്ണം കടത്താനാണ് അവരുടെ അധ്വാനം ഉപയോഗിച്ചിരുന്നതെന്നും മോദി കുറ്റപ്പെടുത്തി.
അധികാരത്തില്‍ ഇരിക്കുന്ന ചിലര്‍ കേരളത്തിലെ ചെറുപ്പക്കാരുടെ ഭാവി പന്താടുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയില്‍ യുവം 2023 സംവാദപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ യുവാക്കള്‍ ഡിജിറ്റല്‍ ഇന്ത്യയ്ക്ക് നേതൃത്വം നല്കുന്ന, നിര്‍മ്മിത ബുദ്ധിക്ക് നേതൃത്വം നല്കുന്ന, ശാസ്ത്രസാങ്കേതിക രംഗത്ത് നേതൃത്വം വഹിക്കുന്നവരായി മാറണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
രാജ്യം മുന്നോട്ട് കുതിക്കുമ്പോള്‍ എത്രയോ കഴിവുകളുള്ള കേരളത്തിലെ യുവാക്കള്‍ക്ക് അതില്‍ പങ്കാളിയാകാന്‍ കഴിയുന്നില്ല. കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് കിട്ടേണ്ട അവസരങ്ങള്‍ അവര്‍ക്ക് കിട്ടുന്നില്ല. ഇവിടെ ചിലര്‍ എല്ലാറ്റിനും അവരുടെ പാര്‍ട്ടിക്ക് മാത്രം പ്രധാന്യം നല്‍കുകയാണ്. അതുവഴി പല അവസരങ്ങളും യുവാക്കള്‍ക്ക് നഷ്ടമാകുന്നു- മോദി അഭിപ്രായപ്പെട്ടു.
യുവാക്കളുടെ കഴിവ് മുഴുവന്‍ പുറത്തെടുക്കാന്‍ സാധിക്കുന്നതിന് സാഹചര്യമൊരുക്കും. കേരളത്തിലെ യുവാക്കളുടെ കഴിവ് മുഴുവനായി പുറത്തെടുക്കാന്‍ സാധിക്കുന്ന രീതിയിലുള്ള സാഹചര്യമൊരുക്കാന്‍ ഈ സര്‍ക്കാര്‍ പ്രയത്നിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കേരളത്തിലെ ചെറുപ്പക്കാരുടെ അഭിലാഷങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്ന സര്‍ക്കാരാണ് ഇന്ത്യ ഭരിയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: