കൊച്ചി: എറണാകുളത്തെ ക്രിസ്ത്യൻ പള്ളിയിലെ വിശുദ്ധ കുര്‍ബാനയില്‍ പുരോഹിതന് നല്കിയ തിരുവോസ്തി പാതി കഴിച്ച് പോക്കറ്റിലിട്ട മലപ്പുറം സ്വദേശികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കച്ചേരിപ്പടിയിലുള്ള സെന്റ് തെരേസാസ് ആശ്രമദേവാലയത്തില് ഞായറാഴ്ച വൈകിട്ട് 6.30ന് നടന്ന കുര്‍ബാനക്കിടെയായിരുന്നു സംഭവം.
ചെറുപ്പക്കാരുടെ രീതികളല് വിശ്വാസികള്‍ക്ക് തുടക്കം മുതലേ സംശയം തോന്നിയിരുന്നു. ഇടവകക്കാർ ഇവരെ കയ്യോടെ പിടികൂടി. പിന്നീട് പൊലീസിന് കൈമാറി. ഇവര്‍ നാല് പേരും മലപ്പുറം താനൂര്‍ സ്വദേശികളാണ്. പള്ളിയിൽ നടക്കുന്നതെന്താണെന്ന് അറിയാനുള്ള കൗതുകത്തിലാണ് അകത്ത് കയറിയതെന്നാണ് യുവാക്കൾ പൊലീസിനോട് പറഞ്ഞത്. ഇവർ ആരും ക്രിസ്തുമത വിശ്വാസികൾ അല്ലാ എന്നാണ് വിവരം.
ഇവർക്ക് മതപരമായ എന്തെങ്കിലും ദുരുദ്ദേശം ഉണ്ടായിരുന്നോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ വിവരങ്ങൾ മലപ്പുറം പൊലീസ് സൂപ്രണ്ടിന് കൈമാറി. വിവരങ്ങൾ ലഭിക്കുംവരെ കസ്റ്റഡിയിൽ വെയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: