കൊച്ചി: കഴിഞ്ഞുപോയ കാലങ്ങളില്‍ കേരളത്തിലെ യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ നല്കാന് ഇവിടെ പരിശ്രമങ്ങള്‍ ഉണ്ടായില്ല. രണ്ട് തരം ആശയങ്ങള്‍ തമ്മിലുള്ള യുദ്ധം കേരളത്തിന് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഒരു ആശയക്കാര്‍ കേരളത്തിന്റെ താല്പര്യത്തിനും മുകളില്‍ പാര്‍ട്ടിയെ സ്ഥാപിക്കുന്നു. മറ്റൊരു കൂട്ടര് അവരുടെ കുടുംബതാല്‍പര്യങ്ങളെ മറ്റെല്ലാറ്റിനേക്കാളും മുകളില്‍ നിര്‍ത്തുന്നു. ഈ രണ്ട് കൂട്ടരും ഇവിടെ അക്രമവും അഴിമതിയും പ്രോത്സാഹിപ്പിക്കുന്നു. ഈ രണ്ട് ആശയക്കാരേയും തോല്പിക്കാന് കേരളത്തിലെ യുവാക്കള്‍ കഠിനാധ്വാനം ചെയ്യണം. -യുവം സംവാദപരിപാടി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി പറഞ്ഞു.
മതത്തിന്റെയും സമുദായത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്തുകൊണ്ടുള്ള ഒരു മാറ്റം കേരളത്തിലുണ്ടാകും. കേരളത്തില്‍ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. ഇവിടെ ഒഴുകിയെത്തിയ പതിനായിരങ്ങളോട് ഞാന്‍ പറയുന്നു. നമുക്ക് ഒരുമിച്ച് ഭാവി രചിക്കാം. കേരളത്തിന്റെ ഭാവി തിരുത്തിക്കുറിയ്ക്കാം. യുവാക്കളെ, നമുക്ക് മുന്നോട്ട് നീങ്ങാം. നിങ്ങളോടൊപ്പം ഞാനുണ്ട്. നിങ്ങളുടെ ഊര്‍ജ്ജവും ഉത്സാഹവും ഈ നാടിന്റെ മുന്നേറ്റത്തിന് അനുയോജ്യമാകും. – മോദി അഭിപ്രായപ്പെട്ടു.
കേരളത്തില്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍ യുവാക്കളുടെ ഭാവി പന്താടുന്നു; കേരളത്തിലെ യുവാക്കളുടെ കഴിവ് പാഴാവുന്നു: പ്രധാനമന്ത്രി
കൊച്ചി: ഇന്ത്യയുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഇവിടെ ചില ആളുകള്‍ രാവും പകലും സ്വര്‍ണ്ണം കടത്താനാണ് അവരുടെ അധ്വാനം ഉപയോഗിക്കുന്നത്. അധികാരത്തില്‍ ഇരിക്കുന്ന ചിലര്‍ കേരളത്തിലെ ചെറുപ്പക്കാരുടെ ഭാവി പന്താടുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയില്‍ യുവം 2023 സംവാദപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ യുവാക്കള്‍ ഡിജിറ്റല്‍ ഇന്ത്യയ്ക്ക് നേതൃത്വം നല്കുന്ന, നിര്‍മ്മിത ബുദ്ധിക്ക് നേതൃത്വം നല്കുന്ന, ശാസ്ത്രസാങ്കേതിക രംഗത്ത് നേതൃത്വം വഹിക്കുന്നവരായി മാറണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
രാജ്യം മുന്നോട്ട് കുതിക്കുമ്പോള്‍ എത്രയോ കഴിവുകളുള്ള കേരളത്തിലെ യുവാക്കള്‍ക്ക് അതില്‍ പങ്കാളിയാകാന്‍ കഴിയുന്നില്ല. കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് കിട്ടേണ്ട അവസരങ്ങള്‍ അവര്‍ക്ക് കിട്ടുന്നില്ല. ഇവിടെ ചിലര്‍ എല്ലാറ്റിനും അവരുടെ പാര്‍ട്ടിക്ക് മാത്രം പ്രധാന്യം നല്‍കുകയാണ്. അതുവഴി പല അവസരങ്ങളും യുവാക്കള്‍ക്ക് നഷ്ടമാകുന്നു- മോദി അഭിപ്രായപ്പെട്ടു.
യുവാക്കളുടെ കഴിവ് മുഴുവന്‍ പുറത്തെടുക്കാന്‍ സാധിക്കുന്നതിന് സാഹചര്യമൊരുക്കും. കേരളത്തിലെ യുവാക്കളുടെ കഴിവ് മുഴുവനായി പുറത്തെടുക്കാന്‍ സാധിക്കുന്ന രീതിയിലുള്ള സാഹചര്യമൊരുക്കാന്‍ ഈ സര്‍ക്കാര്‍ പ്രയത്നിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കേരളത്തിലെ ചെറുപ്പക്കാരുടെ അഭിലാഷങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്ന സര്‍ക്കാരാണ് ഇന്ത്യ ഭരിയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: