കൊച്ചി: കസവു മുണ്ടും വെളുത്ത ജുബ്ബയും ധരിച്ച് മോദി മലയാൡവേഷത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ വിമാനമിറങ്ങി. 5ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ എത്തിയ രാഷ്ട്ര നായകനെ കാണുന്നതിനായി കൊച്ചി ജനസാഗരമാണ്.
പ്രധാനമന്ത്രി വെണ്ടുരുത്തി പാലത്തില്‍നിന്ന് 5.30ന് റോഡ് ഷോയായി തേവര എസ്എച്ച് കോളജ് മൈതാനിയില്‍ എത്തും. പതിനായിരങ്ങളാണ് റോഡരുകില്‍ തങ്ങളുടെ പ്രിയ രാഷ്ട്ര നായകനെ കാണാന്‍ തടിച്ചു കൂടിയിരിക്കുന്നത്. തുടര്‍ന്ന് ആറ് മുതല്‍ ഏഴ് വരെ ‘യുവം 2023’ പരിപാടിയില്‍ യുവാക്കളുമായി സംവദിക്കും. തുടര്‍ന്ന് 7.30ന് താജ് മലബാര്‍ ഹോട്ടലില്‍ എത്തി ക്രൈസ്തവസഭാ നേതാക്കളുമായി ചര്‍ച്ച നടത്തും. താജ് മലബാറില്‍ രാത്രി വിശ്രമിക്കുന്ന പ്രധാനമന്ത്രി നാളെ രാവിലെ 9.25ന് തിരുവനന്തപുരത്തേക്ക് തിരിക്കും. അവിടെ കേരളത്തിനു കേന്ദ്രം നല്കിയ വിഷുക്കൈനീട്ടമായ വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് റെയില്‍വേയുടെ നാല് പദ്ധതികളുടെ ഉദ്ഘാടനം, ടെക്നോ സിറ്റിയുടെ ശിലാസ്ഥാപനം, കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം എന്നിവ നിര്‍വഹിക്കും.
ആദ്യം തേവര ജങ്ഷന് മുതല്‍ സേക്രഡ് ഹാര്‍ട്ട് കോളജ് വരെ 1.2 കി.മീറ്ററാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ റോഡ് ഷോയില്‍ ജനപങ്കാളിത്തം കൂടുതലായിരിക്കുമെന്നു രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വെണ്ടുരുത്തി പാലം മുതല്‍ തേവര കോളജ് വരെയുള്ള 1.8 കി.മി. ദൂരമാണ് റോഡ് ഷോയില്‍ മോദി പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: