ലക്‌നൗ: കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയ്‌ക്കുപോലും യുപിയില്‍ ഈയിടെ വെടിയേറ്റ് കൊല്ലപ്പെട്ട ഗുണ്ടാത്തലവന്‍ അതീഖ് അഹമ്മദിന്റെ ക്രൂരത നേരിട്ടറിയാം. 2007ൽ ഗാന്ധി കുടുംബം ഇന്ത്യ ഭരിക്കുമ്പോഴാണ്’ അതീഖ് അഹമ്മദ് സോണിയയുടെ അടുത്ത ബന്ധുവിന്റെ കണ്ണായ ഭൂമി തട്ടിയെടുത്തത്.
സോണിയാഗാന്ധിയുടെ ഭര്‍ത്താവിന്റെ അച്ഛനായ ഫിറോസ് ഗാന്ധിയുടെ അടുത്ത ബന്ധുവിന്റെ ഭാര്യയാണ് വീര ഗാന്ധി. അദ്ദേഹത്തിന്റെ യുപിയിലെ ഏറെ വിലയുള്ള പ്രീമിയം ഭൂസ്വത്തിലാണ് അതീഖ് അഹമ്മദിന്റെ നോട്ടം വീണത്. അന്ന് യുപി ഭരിയ്‌ക്കുന്നത് സമാജ് വാദി പാര്‍ട്ടിയാണ്. അതീഖ് അഹമ്മദാകട്ടെ സമാജ് വാദി പാര്‍ട്ടിയുടെ എംപിയും.
തന്റെ ഗുണ്ടകലെ അയച്ച് അതീഖ് അഹമ്മദ് വീരയെ ഭീഷണിപ്പെടുത്തി. കോടികള്‍ വിലമതിക്കുന്ന ആ ഭൂമി തട്ടിയെടുത്തു..പ്രയാഗ് രാജിലെ വിലപിടിച്ച സിവില്‍ ലൈനിലുള്ള ഭൂമിയായിരുന്നു വീരഗാന്ധിയുടേത്. അതീഖ് അഹമ്മദ് ഇതിന് ചുറ്റുമുള്ള ഭൂമി എല്ലാം വാങ്ങിയെടുത്തു. ഒടുവില്‍ ചോദിക്കുക പോലും ചെയ്യാതെ വീരഗാന്ധിയുടെ ഭൂമിയും മതില്‍കെട്ടി, പൂട്ടിട്ട് സ്വന്തമാക്കി. വീരയ്‌ക്ക് അതീഖ് അഹമ്മദിനെ നല്ലപോലെ അറിയാമായിരുന്നു. കൊലയ്‌ക്ക് മടിയില്ലാത്ത ഈ കുറ്റവാളിയോട് തന്റെ പരിമിതമായ അധികാരം കൊണ്ട് കളിക്കാന്‍ പറ്റില്ലെന്ന് വീരയ്‌ക്ക് അറിയാമായിരുന്നു. പൊലീസിന്റെ സഹായം തേടിയതുകൊണ്ട് കാര്യമില്ലെന്ന് മനസിലാക്കിയതുകൊണ്ട് യുപിഎ അദ്ധ്യക്ഷയായിരുന്ന സോണിയയെ വീര വിവരമറിയിച്ചു. സോണിയാഗാന്ധി ഉടന്‍ അതീഖ് അഹമ്മദിന്റെ ഭീഷണി നേരിടാന്‍ യുപി കോൺഗ്രസ് അദ്ധ്യക്ഷയായ റീത്ത ബഹുഗുണ ജോഷിയെ ചട്ടം കെട്ടി. കാര്യങ്ങള്‍ നന്നായി നേരിടാനറിയുന്ന റീത്ത ബഹുഗുണ ജില്ലാഭരണകൂടത്തിൽ സ്വാധീനം ചെലുത്തി അതീഖില്‍ നിന്നും ഭൂമി തിരിച്ചെടുക്കുകയായിരുന്നു.
യുപിയെ വിറപ്പിച്ച ഗുണ്ടാ നേതാവ് അതിഖ് അഹമ്മദിനെയാണ് ഇപ്പോള്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും വെള്ളപൂശാന്‍ ശ്രമിക്കുന്നത്.
കുതിരവണ്ടിക്കാരനായ പിതാവിന്റെ മകൻ കുട്ടിക്കാലത്ത് ട്രെയിനിലെ കൽക്കരി മോഷ്ടിച്ച് വിറ്റാണ് കുറ്റകൃത്യങ്ങള്‍ തുടങ്ങിയത്. വളര്‍ന്നപ്പോള്‍ കോൺട്രാക്ടർമാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ തുടങ്ങി. റിയൽ എസ്റ്റേറ്റിലേക്ക് ചുവടുമാറ്റിയതോടെ തട്ടിക്കൊണ്ടുപോകലും കൊലപാതകവും പതിവായി.
ചോരയിലും കുറ്റകൃത്യങ്ങളിലും പടുത്തുയർത്തിയ സാമ്രാജ്യത്തിന്റെ അധിപനായ അതീഖിന് ഇപ്പോള്‍ 11,000 കോടി രൂപയുടെ ആസ്‌തിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: