കോട്ടയം: രൂപമാറ്റം വരുത്തിയ നാല് ബൈക്കുകള്‍ കോട്ടയം ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. നാല് ബൈക്കുകളുടെയും ഉടമകള്‍ക്ക് പിഴയൊടുക്കാന്‍ നോട്ടീസ് നല്കി. ഇവരില്‍ നിന്ന് 65,000 രൂപ വീതം പിഴ ഈടാക്കാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ബൈക്കുകള്‍ ഓടിച്ചിരുന്നവരുടെ ലൈസന്‍സുകള്‍ താല്‍ക്കാലികമായി റദ്ദാക്കാനും മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. ഇന്‍സ്റ്റഗ്രാമിലെ ബൈക്ക് സ്റ്റണ്ടിംഗ് വീഡിയോകളുടെ പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: