ലണ്ടന്‍: റിയാദ് മഹ്റെസിന്റെ ഹാട്രിക്ക് മികവില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി, എഫ് എ കപ്പിന്റെ ഫൈനലില്‍ .
ഷെഫീല്‍ഡ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്. കഴിഞ്ഞ പതിനഞ്ച് മത്സരങ്ങളിലും പരാജയമറിയാതെ കുതിച്ച സിറ്റി ബയേണുമായുള്ള ചാമ്പ്യന്‍സ് ലീഗ് മത്സരം കളിച്ച ടീമില്‍ നിന്നും ആറ് മാറ്റങ്ങളുമായാണ് കളിക്കളത്തില്‍ ഇറങ്ങിയത്. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണിനെ ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ടീം സെമിയിലേക്ക് പ്രവേശനം നേടിയിരുന്നു. ലീഗില്‍ തുടര്‍വിജയങ്ങളുമായി മുന്നേറുന്ന സിറ്റിക്ക് മുന്നില്‍ പ്രീമിയര്‍ ലീഗ് കിരീടം നേടുന്നതിനുള്ള സാധ്യതയുമുണ്ട്. ഈ സീസണ് മൂന്ന് കിരീടം നേടി അവസാനിപ്പിക്കുക എന്ന സുവര്‍ണ്ണ ലക്ഷ്യം ടീമിന് മുന്നിലുണ്ട്.
കഴിഞ്ഞ അഞ്ച് സീസണുകളില്‍ നാല് തവണയും സെമി ഫൈനലില്‍ പരാജയം നുണഞ്ഞ ടീം ഈ വര്‍ഷം കിരീടം ലക്ഷ്യമിട്ട് തന്നെയാണ് ഇറങ്ങിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്നോടിയായി സിറ്റി താരം ബെര്‍ണാര്‍ഡോ സില്‍വയെ ഷെഫീല്‍ഡ് താരം ജെബിസണ്‍ ബോക്സില്‍ വീഴ്ത്തിയതിന് തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി മഹ്റെസ് ലക്ഷ്യത്തില്‍ എത്തിച്ചാണ് ടീമിന്റെ ലീഡ് ഉയര്‍ത്തിയത്. 61 ആം മിനുട്ടിലും 66 ആം മിനുട്ടിലും താരം വീണ്ടും പന്ത് ലക്ഷ്യത്തില്‍ എത്തിച്ചതോടെ വിജയം മാഞ്ചസ്റ്റര്‍ സിറ്റിയുടെ കയ്യിലെത്തി.
ഒരു ഗോള്‍ പോലും വഴങ്ങാതെ എഫ്എ കപ്പ് ഫൈനലില്‍ എത്തുന്ന ആദ്യ ടീമായി മാഞ്ചസ്റ്റര്‍ സിറ്റി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: