ഉണ്ണി ലാലു, സജിന്‍ ചെറുകയില്‍, അല്‍താഫ് സലീം, വരുണ്‍ ധാര, സ്വാതി ദാസ് പ്രഭു തുടങ്ങിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനില്‍ ദേവ് സംവിധാനം ചെയ്യുന്ന ‘കട്ടീസ് ഗ്യാങ്’ എന്ന ചിത്രത്തിന്റെ പൂജ, സ്വിച്ചോണ്‍ കര്‍മ്മം ഇടപ്പള്ളി ശ്രീ അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില്‍ വച്ച് നിര്‍വ്വഹിച്ചു.
തുടര്‍ന്ന് ‘കട്ടീസ് ഗ്യാങ്’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പ്രശസ്ത സംവിധായകന് ഷാഫി റിലീസ് ചെയ്തു. സംവിധായകന് അജയ് വാസുദേവ്, പ്രമോദ് വെളിയനാട്, മൃദുല്‍, അമല്‍രാജ് ദേവ് എന്നിവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നിഖില്‍ വി. നാരായണന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍ -റിയാസ് കെ. ബദര്‍, ഗാനരചന- റഫീഖ് അഹമ്മദ്, സംഗീതം- ബിജിബാല്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്- ശശി പൊതുവാള്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ശ്രീനു കല്ലേലില്‍, മേക്കപ്പ്- ഷാജി പുല്പള്ളി, വസ്ത്രാലങ്കാരം- ഗായത്രി കിഷോര്‍, സ്റ്റില്‍സ്- അനുരൂപ്, പരസ്യക്കല- യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-റിയാസ് ബഷീര്‍, അസോസിയേറ്റ് ഡയറക്ടര്‍- സജില്‍ പി. സത്യനാഥന്, രജീഷ് രാജന്, ആക്ഷന്‍- ഫീനിക്സ് പ്രഭു, കളറിസ്റ്റ്- ശ്രീക് വാര്യര്‍. ആനക്കട്ടി, കോയമ്പത്തൂര്‍, ഹൈദ്രാബാദ് എന്നിവിടങ്ങളായി ചിത്രീകരിക്കുന്ന ‘കട്ടീസ് ഗ്യാങ്ങ്’ മെയ് ആദ്യ വാരത്തില്‍ ആരംഭിക്കും. പിആര്‍ഒ- എ.എസ്. ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: