ബെംഗളൂരു: ഹിജാബ് ധരിക്കാതെ ക്ലാസില്‍ കയറില്ലെന്നും പരീക്ഷയെഴുതില്ലെന്നും പറഞ്ഞ് വിവാദമുണ്ടാക്കിയവരില്‍ നിന്നും വ്യത്യസ്തയാണ് കര്‍ണ്ണാടക പിയുസി പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ തബാസും ഷെയ്ഖ്. ആര്‍ട് വിഷയത്തില്‍ 600ല്‍ 593 മാര്‍ക്ക് നേടിയ തബസും ഷെയ്ഖ് ഹിജാബിനേക്കാള്‍ പ്രാധാന്യം വിദ്യാഭ്യാസത്തിന് നല്കിയ വിദ്യാര്‍ത്ഥിനി.
കഴിഞ്ഞ വര്‍ഷം ഹിജാബിന്റെ പേരില്‍ കലാപ കലുഷിതമായിരുന്നു കര്‍ണ്ണാടകത്തിലെ വിദ്യാഭ്യാസം. ഹിജാബും ബുര്‍ഖയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വേണ്ടെന്നും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഡ്രസ് കോഡ് മതിയെന്നും കര്‍ണ്ണാടക ഹൈക്കോടതി വിധിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ബുര്‍ഖയും ഹിജാബും ധരിച്ച് നിരവധി വിദ്യാര്‍ത്ഥിനികള്‍ തെരുവില്‍ പ്രതിഷേധിച്ചു. എന്നാല്‍ ഇക്കൂട്ടത്തില്‍ ഹിജാബിനെ ഉപേക്ഷിച്ച് പഠനത്തിന് പ്രധാന്യം നല്‍കുകയായിരുന്നു തബാസും ഷെയ്ഖ്. “കോളെജില്‍ ഹിജാബ് ഉപേക്ഷിച്ച് ഞാന്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കി. വിദ്യാഭ്യാസത്തിന് ചില ത്യാഗങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണ്,”- തബാസും ഷെയ്ഖ് പറയുന്നു. പറയുന്നു. ഹിന്ദി, സൈക്കോളജി, സോഷ്യോളജി എന്നിവയില്‍ 100ല്‍ 100 മാര്‍ക്കും തബാസും ഷെയ്ഖ് നേടിയിരുന്നു.
ബെംഗളൂരുവിലെ നഗര്തനമ്മ മേഡ കസ്തൂരിരംഗ സെട്ടി രാഷ്ട്രീയ വിദ്യാലയയില്‍ ആണ് തബാസും പഠിച്ചത്. സ്കൂളുകളില്‍ ഹിജാബ് വേണ്ടെന്ന ഹൈക്കോടതി ഉത്തരവ് വരുന്നത് വരെ ഹിജാബ് ധരിച്ചും അതിന് ശേഷം ഹിജാബ് ഊരിവെച്ചും കോളെജില്‍ പോവുകയായിരുന്നു തബാസും. കാരണം നിയമത്തെ അനുസരിക്കുക എന്നത് മാതാപിതാക്കളില്‍ നിന്നും പഠിച്ചതാണ് തബാസും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: