തിരുവനന്തപുരം: എഐ ട്രാഫിക് ക്യാമറ പദ്ധതിയില്‍ അഴിമതിയെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടി പറയേണ്ടത് കെല്‍ട്രോണ്‍ ആണെന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കെല്‍ട്രോണിന്റെ കരാര്‍ നല്കാന് പ്രത്യേക ടെന്‍ഡറിന്റെ ആവശ്യമില്ല.
എഐ ക്യാമറകളുടെ പരിപാലന ചുമതലയും കെല്‍ട്രോണിനാണെന്നും അദേഹം വ്യക്തമാക്കി. മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നത് കെല്‍ട്രോണ്‍ ആണ്. അതിനാല്‍ ആരോപണത്തില്‍ വിശദീകരണം അവര്‍ നല്‍കുമെന്നാണ് കരുതുന്നത്. ഈ കരാര്‍ അവര്‍ക്ക് നല്‍കിയത് 2018ലാണ്.
ഈ കാലയളവില്‍ താന്‍ മന്ത്രിയായില്ലെന്നും ആന്റണി രാജു വ്യക്തമാക്കി. എഐ ട്രാഫിക് ക്യാമറ പദ്ധതിയില്‍ അടിമുടി അഴിമതിയെന്നാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ആരോപണം. കെല്‍ട്രോണിനെ മുന്‍നിര്‍ത്തിയുള്ള വലിയ അഴിമതിയാണ് നടക്കുന്നതെന്നും ആരോപണം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: