പൂഞ്ച് : റിമോര്‍ട്ട് നിയന്ത്രിത ബോംബുകള്‍ ഉപയോഗിച്ചാണ് പൂഞ്ചില്‍ ഭീകരാക്രമണം നടത്തിയെന്ന് തെളിവുകള്‍. ഇതോടെ ആക്രമണം മുന്നൊരുക്കം നടത്തിയാണെന്ന നിഗമനത്തിലേക്കാണ് എത്തിച്ചേരുന്നത്. എന്നാല്‍ ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിരുന്നോയെന്നും സംശയമുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടന്നു വരികയാണ്.
പൂഞ്ച് ഭീകരാക്രമണത്തില്‍ അഞ്ച് സൈനികരാണ് വീരമൃത്യൂ വരിച്ചത്. റിമോര്‍ട്ട് നിയന്ത്രിത ബോംബുകളും എകെ 47 തോക്കുപയോഗിച്ച് 36 തവണ വെടിയുതിര്‍ത്തെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സൈനികവാഹനത്തിന്റെ ഇന്ധന ടാങ്കിന് നേരെ ഭീകരര്‍ ആദ്യം വെടിയുതിര്‍ക്കുകയും ഗ്രെനേഡെറിയുകയും ചെയ്തെങ്കിലും പെട്ടെന്ന് സ്ഫോടനമുണ്ടായില്ല. തുടര്‍ന്നാണ് ഒട്ടിപ്പിടിക്കുന്ന സ്റ്റിക്കി ബോംബുപയോഗിച്ച് സ്ഫോടനം നടത്തിയത്. സൈനിക വ്യൂഹം സഞ്ചരിക്കുമ്പോള്‍ വേഗം കുറയുന്ന സ്ഥലം നേരത്തെ കണ്ടെത്തിയാണ് ഇവര്‍ ആക്രമണത്തിന് പദ്ദതിയിട്ടതാണ്.
സംഭവത്തില്‍ നാട്ടുകാരായ 14 പേര് നിലവില്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്. കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങളിലും പ്രദേശത്തും നടത്തിയ തെരച്ചിലിലാണ് എകെ 47 തോക്കുപയോഗിച്ച് 36 റൗണ്ട് വെടിയുതിത്തുവെന്ന് കണ്ടെത്തിയത്. ചൈനീസ് സ്റ്റീല്‍ ബുള്ളറ്റാണ് ഉപയോഗിച്ചത്. ആക്രമണം നടന്ന് മൂന്നാം ദിവസവും ഭീകരര്‍ക്കായി വ്യാപക തെരച്ചില്‍ തുടരുകയാണ്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് ഉത്തരമേഖല കമാന്‍ഡര്‍ ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: